ആലുവ: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപ്പെടണമെന്ന് കാണിച്ച് വിജിലന്‍സ് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ കാണ്മാനില്ല. ഓഫീസുകളില്‍ പെയിന്റ് അടിക്കുന്നതിന്റെ പേരിലാണ് ബോര്‍ഡുകള്‍ എടുത്തുമാറ്റിയതെന്നാണ് ആക്ഷേപം. ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ വളരെ ഏറെപേര്‍ വിജിലന്‍സിനെ വിളിച്ച് പരാതിപ്പെടുമെന്ന് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ ബോര്‍ഡുകള്‍ മാറ്റിവെക്കുന്നതെന്നതാണ് ആക്ഷേപം. വിജിലന്‍സ് തന്നെ ഈ തരത്തില്‍ ബോര്‍ഡുകള്‍ വീണ്ടും സ്ഥാപിക്കുന്നതിന് നടപടികള്‍ കൈ കൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: