തൃശൂര്‍: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥി സി.ആര്. രാഘവന്റെ പതിനാറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ശ്രീനാരായണ അവാര്‍ഡ് ദല്‍ഹി, കൊച്ചി മെട്രോകളുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ. ശ്രീധരന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഏഴിന് ഭാരതീയ വിദ്യാഭവന് സര്വധര്മ്മമൈത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിക്കും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ടി.ആര്. എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും തൃശൂര്‍ ഗുരുഭവന്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങ്. ആലങ്കോട് ലീലാകൃഷ്ണന്, ഡോ.പി.വി. കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികളായ ടി.ആര്. വിജയകുമാര്‍, പി.ആര്. വിവേക്, മണികണ്ഠന് വാലത്ത്, വസന്തകുമാരി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: