കൊച്ചി: പിണറായി നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികളിലെ പക്ഷപാതം വിമര്‍ശിക്കപ്പെടുന്നു. സൈബര്‍ കുറ്റങ്ങളിലായാലും അല്ലാത്തവയായാലും നടപടികളിലെ രാഷ്ട്രീയവും പൊള്ളത്തരങ്ങളുമാണ് തുറന്നുകാട്ടപ്പെടുന്നത്.
നടി പാര്‍വ്വതി നടന് മമ്മൂട്ടിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വിമര്ശിക്കപ്പെട്ടപ്പോള് സര്‍ക്കാര്‍ നടബപി ധൃതി പിടിച്ചായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിക്കമ്പനിയുടെ ചെയര്‍മാന്‍കൂടിയായ മമ്മൂട്ടിയെ സംരക്ഷിക്കാനായിരുന്നു വാസ്തവത്തില്‍ പാര്‍വതിക്ക് അനുകൂലമായ നീക്കം.
പാര്‍വതിയുടെ പരാതി കിട്ടിയ ഉടന്‍ നടപടിയെടുത്ത പിണറായി സര്‍ക്കാരും പോലീസും പക്ഷേ സൈബര്‍ കുറ്റത്തിന് 311 ദിവസം മുമ്പ് കൊടുത്ത മറ്റെരു പരാതിയില്‍ നടപടിയൊന്നുമെടുത്തിട്ടില്ല. പള്‍സര്‍ സുനിയെന്ന പേരില്‍ തന്റെ ഫോട്ടോ പ്രചരിപ്പിച്ചതിന് റിയാസ് ഖാന് കൊടുത്ത പരാതിയാണ് ചവറ്റുകുട്ടയില്‍ പോയത്.
മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ നടപടിയിലും ഈ പക്ഷപാതമുണ്ട്. ആര്‍എസ്എസ് സര്‍വസംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂള്‍ മാനേജര്‍ക്കും പ്രിന്‍സിപ്പാളിനുമെതിരേയാണ് നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പോലീസ് നടപടി സാദ്ധ്യമാണോ എന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എന്തു നടപടിയുണ്ടായി എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും രാഷ്ട്രപതിയുടെ ഓഫീസില്‍നിന്നും സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണവുമുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും കരുതണം.
മാത്രമല്ല, പയ്യോളി മനോജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ സിബിഐ അറസ്റ്റ് ചെയ്തവരില്‍ പ്രമുഖ സിപിഎം നേതാക്കളുണ്ട്. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങള്‍ നടക്കവേ ഈ സംഭവം വലിയ പ്രതിസന്ധി പാര്‍ട്ടിക്ക് ഉണ്ടാക്കി. അതിനു പകരം വീട്ടാനെന്ന മട്ടിലാണ് ആര്‍എസ്്്എസ് സര് സംഘചാലക് ഉള്‍പ്പെട്ട സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുവനന്തപുരം അമ്പലത്തറ സ്വദേശി റിയാസ് ഖാന്റെ ചിത്രം, നടിയെ പീഡിപ്പിച്ച കേസിലുള്‍പ്പെട്ടെ പള്‍സര്‍ സുനിയെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു. റിയാസ് ഖാന് നടന് ദിലീപിന്റെ ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന് ചെയര്‍മാനാണ്. മലപ്പുറത്തുനിന്ന് ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് ആദ്യം തെറ്റായി ഫോട്ടോ ചേര്‍ത്തത്. ഇത് വ്യാപകമായി പ്രചരിച്ചു. റിയാസ് 2017 ഫെബ്രുവരി 23 ന് സംസ്ഥാന സൈബര്‍ സെല്ലിനും പോലീസ് ഉന്നതര്‍ക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണമൊന്നും നടത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരാരും ഫോണില്‍ പോലും ആരും ബന്ധപ്പെട്ടിട്ടുമില്ല. പാര്‍വതിയുടെ പരാതിയില്‍ പൊടുന്നനെ നടപടിയെടുത്തവരുടേതാണ് ഈ പക്ഷപാതം.
പാര്‍വതിയുടെ പരാതിയിലെ നടപടിക്ക് ധൃതികൂടാന് കാരണം, മമ്മൂട്ടിയെ സോഷ്യല്‍ മാധ്യമങ്ങളില്‍ വിചാരണ ചെയ്യുന്നത് തടയാന്കൂടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: