തൃശൂര്‍: പാപ്പമാരും മാലാഖമാരും സ്വരാജ് റൗണ്ടില്‍ ചുവട് വെച്ചപ്പോള്‍ കരോള്‍ ഗാനങ്ങള്‍ പാടിയും മേളങ്ങള്‍ക്കൊപ്പം കൈതാളമിട്ടും കാണികളും ആടിപ്പാടി. ബോണ്‍ നതാലെയോടെ ക്രിസ്മസ് ആഘോഷത്തിന് സമാപനമായി. അഞ്ചാമത് ബോണ്‍ നത്താലയില്‍ കുട്ടികള്‍ തന്നെയായിരുന്നു ആകര്‍ഷണം.
കാഴ്ചയുടെ വിരുന്നൊരുക്കി ബോണ്‍ നത്താലെയില്‍ ആദ്യം എത്തിയത് മാലാഖമാരായിരുന്നു. പിന്നീട് ആട്, മയില്‍, കോഴി, പെന്ഗ്വിന്, സൂര്യ കാന്തിപൂക്കളുടെയും വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും വേഷങ്ങള്‍ ധരിച്ച കുട്ടികള്‍ എന്നിങ്ങനെയെത്തി. 70 ഇടവകകളില്‍ നിന്നായുള്ള അയ്യായിരത്തില്പരം പാപ്പമാര്‍ സ്വരാജ് റൗണ്ടില്‍ ഫഌഷ് മോബ് അവതരിപ്പിച്ചു.
അകമ്പടിയായി തീം സോങ്ങും മേളപ്രേമികളായ കാണികളെ ഇളക്കി മറിയ്ക്കാന് ന്യൂജന്‍ ബാന്റുമേള സംഘങ്ങളും കൊട്ടിക്കയറി. സാമൂഹ്യ സമകാലിക വിഷയങ്ങളെ അധികരിച്ചും, ബൈബിള്‍ സന്ദേശങ്ങള്‍ അടങ്ങിയതുമായ 20 ഫ്ളോട്ടുകള്‍ അഞ്ചാമത് ബോ ണ് നത്താലെയ്ക്കു മാറ്റ് കൂട്ടി. പൊയ്ക്കാല്‍ പാപ്പമാര്‍, പറക്കുന്ന മാലാഖമാര്‍, ഈജിപ്തിലേക്കുള്ള പാലായനം, പൊത്തോളം ബാന്റ് സെറ്റുകള്‍, സ്കേറ്റിങ്ങ് പാപ്പമാര്‍, വീല്‍ചെയറില്‍ അംഗവൈകല്യമുള്ള പാപ്പമാര്‍, സര്‍ക്കസ് പാപ്പമാരും ബോണ്‍ നത്താലെയില്‍ പങ്കുചേര്‍ന്നു. ബോണ്‍ നത്താലെ
മന്ത്രി എ.സി.മൊയ്തീന് ഫഌഗ് ഓഫ് ചെയ്തു. മന്ത്രി വി.എസ്.സുനില്‍ കുമാര്‍, മേയര്‍ അജിത ജയരാജന്, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ബിജെപി ജില്ലാ പ്രസിഡന്റ്എ.നാഗേഷ് ,മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് സെന്റ് തോമസ് കോളജില്‍ നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: