ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തില്‍ സിപിഎം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണജയന്തി തേര് കത്തിച്ച സംഭവം, കൊടിതോരണങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അനങ്ങാപ്പാറ നയമാണെന്നും ബിജെപി കുറ്റപ്പെടുത്തി.ബിനോയ് കോലാന്ത്ര അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷിധിരാജ് കാക്കാതുരുത്തി, ശ്രീജിത്ത് മണ്ണായില്‍, ശരത്ത് കോപ്പുള്ളിപറമ്പില്‍, ബിജോയ് കളരിക്കല്‍, സുരേഷ് വലിയപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: