ചാവക്കാട്: വഴിയില്‍ തളര്‍ന്നു വീണ വയോധികക്ക് കൈത്താങ്ങായ അനാമികയ്ക്ക് ബാലഗോകുലവും വിഎച്ച്പിയും സ്നേഹാശംസകളുമായെത്തി. തിരുവത്ര കോട്ടപ്പുറത്തുള്ള വീട്ടിലെത്തിയ രണ്ടു സംഘവും അനാമികയെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. തിരുവത്ര വടക്കത്ത് ചലേഷിന്റെ മകളും ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് – വണ്‍ വിദ്യാര്‍ത്ഥിനിയുമാണ് അനാമിക .ബാലഗോകുലം ജില്ലാ സംഘടനാ സെക്രട്ടറി ശിവദാസ്, സെക്രട്ടറി ഷമ്മി, ഗുരുവായൂര്‍ താലൂക്ക് സെക്രട്ടറി എം.എസ്.രാജന്, സുജിത്ത് കേച്ചേരി, വിഎച്ച്പി ജില്ലാ സംഘടനാ സെക്രട്ടറി വാസു, അനൂപ് ശാന്തി എന്നിവരും തിരുവത്ര ശ്രീനാരായണ ബാലഗോകുലാംഗങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: