അതിരപ്പിള്ളി: കോടനാട് ടൂറിസം സര്‍ക്യൂട്ടിന് കേന്ദ്രാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്നസെന്റ് എം.പിയെ അറിയിച്ചു.
പാര്‍ലമെന്റ് സമ്മേളത്തിനിടെ ഇന്നസെന്റ് എം.പി യുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്.
ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയുള്ള അതിരപ്പള്ളി – കോടനാട് ടൂറിസം സര്‍ക്യൂട്ടിന്റെ കേന്ദ്രാനുമതിക്കായുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
കേന്ദ്ര നിര്‍ദ്ദേശ പ്രകാരം നേച്ചര്‍ സര്‍ക്യൂട്ട്, തീര്‍ത്ഥാടക സര്‍ക്യൂട്ട് എന്നിങ്ങനെ പദ്ധതി റിപ്പോര്‍ട്ട് പുതുക്കി സമര്‍പ്പിച്ചിരുന്നു.
അതിരപ്പള്ളി മുതല്‍ ഏഴാറ്റുമുഖം വരെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നേച്ചര്‍ സര്‍ക്യൂട്ടും മലയാറ്റൂര്‍ മുതല്‍ കോടനാട് വരെയുള്ള തീര്‍ത്ഥാടന – ആരാധനാലയങ്ങള്‍ ഉള്‍പ്പെടുത്തിയുമുള്ള തീര്‍ത്ഥാടക സര്‍ക്യൂട്ടുമാണ് കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്യൂട്ട് കടന്നു പോകുന്ന ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനവും ആധുനീകരണവുമാണ് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: