- കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ 2017-18 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ഡിസംബര്‍ 31 വരെ. ഡിപ്പാര്‍ട്ടുമെന്റുകളും ഒഴിവുകളും- ഇക്കണോമിക്സ്-7, ഇംഗ്ലീഷ് ആന്റ് കംപേരറ്റീവ് ലിറ്ററേച്ചര്‍-2, ഹിന്ദി-18, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ്-17, മലയാളം-7, പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് പോളിസി സ്റ്റഡീസ്-17, സോഷ്യല്‍വര്‍ക്ക്-8, എഡ്യൂക്കേഷന്‍-7, ബയോകെമിസ്ട്രി ആന്റ് മോളിക്യുലര്‍ ബയോളജി-12, കമ്പ്യൂട്ടര്‍ സയന്‍സ്-3, എന്‍വയോണ്‍മെന്റല്‍ സയന്‍സ്-16, ജനോമിക് സയന്‍സ്-3, ജിയോളജി-11, മാത്തമാറ്റിക്സ്-19, പ്ലാന്റ് സയന്‍സ്-5, നിയമം-7, പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്-6, ഫിസിക്സ്-6, അനിമല്‍ സയന്‍സ്-5, കെമിസ്ട്രി-5, ലിംഗുസ്റ്റിക്സ്-2. ബന്ധപ്പെട്ട വിഷയത്തില്‍ 55 % മാര്‍ക്കില്‍ /6.0 സിജിപിഎയില്‍ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും JRF/KSCSTE/സമാന ഫെലോഷിപ്പ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. www.cukerala.ac.in.-
- നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഫെബ്രുവരി 17 ന് നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ െഫലോഷിപ്പ് എന്‍ട്രന്‍സ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ജനുവരി 11 വരെ. ബംഗളൂരു, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത കേന്ദ്രങ്ങളിലാണ് ടെസ്റ്റ്. ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയില്‍ DNB/MD/MS/DM/Mch യോഗ്യതയുള്ളവര്‍ക്ക് ടെസ്റ്റിന് അപേക്ഷിക്കാം. www.natboard.edu.in.-
- തിരുവനന്തപുരം ഐസറിന്റെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടേഷന്‍ മോഡലിംഗ് ആന്റ് സിമുലേഷനില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്/റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പിന് അപേക്ഷ ജനുവരി 15 വരെ. http://ccms.iisertvm.ac.in.-
- AICTE 2018 ല്‍ നടത്തുന്ന CMAT, GPAT- പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് തീയതി 2017 ഡിസംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു. www.aicte-cmat.in, www.aicte-gpat.in.-
- ഇന്ത്യയിലെ 19 നാഷണല്‍ ലോ യൂണിവേഴ്സിറ്റികള്‍ 2018-19 വര്‍ഷം നടത്തുന്ന നിയമബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് (ഇഘഅഠ2018) മേയ് 13 ഞായറാഴ്ച നടക്കും.ഇതിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി 1 മുതല്‍. www.clat.ac.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: