ഐടി, ഇലക്ട്രോണിക്സ് വ്യവസായ മേഖലകളില്‍ തൊഴില്‍ നേടാന്‍ സഹായകമായ ഇനിപറയുന്ന ഫുള്‍ടൈം തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പരിശീലനത്തിന് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്) യില്‍ അവസരം. പ്രവേശനം എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും എംസിഎ, എംഎസ്സി യോഗ്യതയുള്ളവര്‍ക്കുമാണ്.
കോഴ്സുകള്‍ 2018 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആരംഭിക്കും. താല്പര്യമുള്ളവര്ക്ക് ഓണ്‍ലൈനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായം ലഭ്യമാകും.
കോഴ്സുകള്‍
- അഡ്വാന്‍സ്ഡ് പിജി ഡിപ്ലോമ- ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ്. ഒരുവര്‍ഷത്തെ ഫുള്‍ടൈം കോഴ്സ്.
- പിജി ഡിപ്ലോമാ കോഴ്സുകള്‍- എംബഡഡ് സിസ്റ്റം ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിംങ്സ്, വിഎല്‍എസ്ഐ ആന്റ് എംബഡഡ് ഹാര്ഡ്വെയര് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സിസ്റ്റം ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്. ആറ് മാസമാണ് പഠന കാലയളവ്.
- അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകള്‍- ബിഗ് ഡാറ്റാ അനലറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി (ലെവല്‍ 1 ആന്റ് 2), പിഎല്‍സി/എസ്സിഎഡിഎ/ഡിസിഎസ് എന്‍ജിനീയര്‍, വിഎല്‍എസ്ഐ ഫിസിക്കല്‍ ഡിസൈന്‍ എന്‍ജിനീയര്‍. 3-4 മാസമാണ് പഠന കാലയളവ്.
- സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍- കമ്പ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍ (CREO ഉപയോഗിച്ച്), നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന് ആന്റ് സെക്യൂരിറ്റി, സോളാര്‍ പവര്‍ ഇന്സ്റ്റലേഷന് ഓപ്പറേഷന് ആന്റ് മെയിന്റനന്‍സ്, സിസ്റ്റം വെരിലോഗ് ആന്റ് UVM, എംബഡഡ് സിസ്റ്റം ഡിസൈന്‍ (ARM- കോര്‍ടെക്സ് മൈക്രോ കണ്ട്രോളര് ഉപയോഗിച്ച്), മൊബൈല്‍ ഹാര്ഡ്വെയര് ആന്റ് ആര്‍ക്കിടെക്ച്ചര്‍, ഇന്റര്‍നെറ്റ് ഓഫ് തിംങ്സ് (ഐഒടി) ആപ്ലിക്കേഷന്‍സ്. 3-12 ആഴ്ച വരെയാണ് കോഴ്സുകളുടെ കാലയളവ്.
ഇതിനു പുറമെ സോഫ്റ്റ്വെയറില് ‘O/A/B’ ലെവല്‍, ഹാര്‍ഡ് വെയറില്‍ ‘O’- ലെവല്‍ കോഴ്സുകളിലും പരിശീലനസൗകര്യമുണ്ട്.
എല്ലാ കോഴ്സുകളുടെയും യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്, കോഴ്സ് ഫീസ് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും http://nielit.gov.in/calicut- എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഇ-മെയില്‍ [email protected] ഫോണ്‍: 0495-2287266. whatsApp: +919446711666.
പ്രതികരിക്കാൻ ഇവിടെ എഴുതുക: