കാലടി: മാലിന്യ നിര്‍മാര്‍ജനം സംസ്കാരമായി രൂപപ്പെടണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ശുചിത്വ പരിപാലന യജ്ഞത്തിനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങള്‍ പെരുകുന്നത് പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും കടുത്ത ഭീഷണിയാണ്. വ്യക്തിഗതമായി ജനങ്ങളില്‍ ശുചിത്വബോധമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു പൊതുബോധം ഇനിയും രൂപപ്പെട്ടിട്ടില്ല. പൊതുസമൂഹത്തിനിടയില്‍ മാലിന്യ സംസ്കരണം സംസ്കാരമായി വളര്‍ന്നാല്‍ മാത്രമേ ഇതിനു ശാശ്വത പരിഹാരമുണ്ടാകൂ. തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം പഞ്ചായത്തും ചേര്‍ന്ന് ആരംഭിച്ച ശുചിത്വ പരിപാലന യജ്ഞം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
‘നാടിനൊപ്പം നന്മയ്ക്കൊപ്പം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ലോഗോയും ഇതോടനുബന്ധിച്ചു ചിത്രീകരിച്ച ഡോക്യുമെന്ററിയും മന്ത്രി പ്രകാശനം ചെയ്തു. ദേശീയ ബധിര മൂക കായികമേളയില്‍ നാല് ഇനങ്ങളിലായി സ്വര്‍ണ്ണം നേടിയ നന്ദന ടി. രാജന് ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരവും കാഷ് അവാര്‍ഡും സ്പോര്‍ട്സ് കിറ്റും സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഖി ദുരന്തബാധിതര്‍ക്കുള്ള തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന്റെ സഹായധനമായി ഒരു ലക്ഷം രൂപ മന്ത്രിക്ക് കൈമാറി.
അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ബാലചന്ദ്രന് ശുചിത്വ പരിപാലന പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സരള മോഹനന്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന് നമ്പൂതിരിപ്പാട്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോണ്‍സ വര്‍ഗീസ്, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.ജി. സുധാകരന്, ബ്ലോക്ക് പഞ്ചായത്തംഗം സാജിത ബീരാസ്, സിനി ജോണി, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ലോനപ്പന്, ഫാ. ജോണ്‍ പൊള്ളേച്ചിറ, കെ.പി. അനൂപ്, എന്‍.സി. ഉഷാകുമാരി, അബ്ദുള്‍ സത്താര്‍ അംജദി, എം.കെ. കലാധരന്‍, കെ.സി. മാര്ട്ടിന്, പി.എം. അബു, സുജിത് കരുണ്‍, സിജു തോമസ്, പി.കെ. നന്ദുകുമാര്‍, ജയകൃഷ്ണന്, പി.കെ. അപ്പുക്കുട്ടന്, പി.സി. സുരേഷ്കുമാര്‍, ജോസ് ജോസഫ് മൂഞ്ഞേലി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: