ഒറ്റപ്പാലം:വാണിയംകുളം ടൗണില്‍ ചന്തയോടു ചേര്‍ന്ന പ്രദേശത്ത് മാസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ വാണിയംകുളം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രം,വില്ലേജാഫീസ്,അംഗന്‍വാടി, ആശുപത്രി തുടങ്ങിയ ജനാവശ്യ കേന്ദ്രങ്ങള്‍ സ്ഥിതി ചെയുന്ന പ്രദേശത്ത് മാസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാവശ്യപെട്ടാണ് ഉപരോധം നടത്തിയത്്.ബിജെപി ജില്ലാ കമ്മറ്റി അംഗം എന്‍.മണികണ്ഠന്,ഷൊര്‍ണൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജയരാജ്,വാണിയംകുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.പി.പ്രസാദ്, ജനറല്‍ സെക്രട്ടറിഹരിദാസ്മാനന്നൂര്,വി.പി.ഷാജു,യു.കിഷോര്‍ കുമാര്‍,പി.വിജു കൂനത്തറ,പഞ്ചായത്ത് മെമ്പര്മാരായഎ.സി.സുബ്രമണ്യന്‍,പി.ജയരാജന്,കെ.പി.പ്രജീഷ്,സുമബാബു,വി.ദീപു കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ട്രഞ്ച് നിര്‍മ്മിച്ച് മാലിന്യ സംസ്കരണം ചെയ്യാമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: