മാനന്തവാടി: എല്‍ഡിഎഫ് കണ്‍വീനറുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്ന് സിപിഐ. കുറുവ പ്രശ്നത്തില്‍ ഡിവൈഎഫ്ഐ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് സിപിഐ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് അഹ്വാനം ചെയത് കൊണ്ട് നടത്തിയ പ്രസംഗം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി യോഗം വിലയിരുത്തി.
റിസോര്‍ട്ട് മാഫിയക്ക് വേണ്ടി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമണത്തിന് ആഹ്വാനം ചെയ്തതിലെ ചതി ജനങ്ങള്‍ തിരിച്ചറിയണം. ഇക്കോ ടൂറിസവും ടൂറിസവും തമ്മിലെ വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. സിപിഐ പ്രവര്‍ത്തകരെ തെരുവില്‍ നേരിടുമെന്ന എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ പ്രഖ്യാപനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. ഈ പ്രഖ്യാപനത്തിലുടെ ഗുണ്ടനേതാവിന്റെ സ്വരമാണ് കേള്‍ക്കുന്നതെന്നും യോഗം വിലയിരുത്തി.
ജില്ല കൗണ്‍സില്‍ അംഗം ജോണി മറ്റത്തിലാനി അധ്യക്ഷതവഹിച്ചു. ഇ ജെ ബാബു, വി.കെ.ശശിധരന്, എല്‍ സോമന്‍നായര്‍, കെ.പി.വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: