മീനങ്ങാടി: പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവവും താലപ്പൊലി എഴുന്നള്ളത്തും 24, 25 തീയതികളില്‍ നടക്കും. രാവിലെ അഞ്ചുമണിക്ക് നടതുറക്കല്‍, ആറുമണിക്ക് ഗണപതി ഹോമം, ഏഴിന് ഉഷപൂജ, ഒമ്പതുമണിക്ക് കലവറ നിറക്കല്‍, 11.30ന് ഉച്ചപൂജ, 5.10ന് നാമജപം, 5.30ന് പുറക്കാടി ഭജനസംഘത്തിെന്റ ഭജന, ആറുമണിക്ക് ദീപാരാധന, 6.30ന് സദനം സുരേഷ് മാരാര്‍, കലാമണ്ഡലം സനൂപ് മാരാര്‍ എന്നിവര്‍ നയിക്കുന്ന ഇരട്ട തായമ്പക, ഏഴുമണിക്ക് സര്‍പ്പബലി, എട്ടിന് അത്താഴപൂജ, 8.30ന് ചുറ്റുവിളക്ക് എന്നിവ നടക്കും.
പ്രധാന ദിനമായ 25ന് രാവിലെ 7.30ന് സനല്‍ മാരാര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം, 8.30ന് സംഗീതാര്‍ച്ചന, 10.30ന് എം സുനില്‍കുമാര്‍ പുറക്കാടി അവതരിപ്പിക്കുന്ന വയലിന് സോളോ, 12മണിക്ക് ഉച്ചപൂജ, ഒരുമണിക്ക് അന്നദാനം, വൈകിട്ട് അഞ്ചുമണിക്ക് വയനാട് സത്യസായി സേവസംഘടനയുടെ ഭജന, 6.30ന് തോറ്റം, 6.45ന് തൃക്കുറ്റിശ്ശേരി ശങ്കരമാരാരും പൂതാടി അരവിന്ദമാരാരും നയിക്കുന്ന പുളിത്തറമേളം എന്നിവ നടക്കും. തുടര്‍ന്ന് രാത്രി 7.30ന് തുമ്പക്കുനിയില്‍ നിന്നുള്ള താലം വരവ് വയല്‍ മണ്ഡപത്തിലെ പ്രദക്ഷിണത്തോടുകൂടി ക്ഷേത്രത്തില്‍ പ്രവേശിക്കും. പെരുമ്പാവൂരിലെ ഗജരാജന്‍ ചെറുശ്ശേരി രാജേന്ദ്രന് തിടമ്പേറ്റും. എട്ടുമണിക്ക് നന്തുണി നാടന്‍പാട്ട് സംഘം, വയനാട് അവതരിപ്പിക്കുന്ന നാടന്‍പാട്ട്, 8.30ന് കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം ഹരിഗോവിന്ദ് എന്നിവര്‍ നയിക്കുന്ന ഇരട്ടതായമ്പക എന്നിവ നടക്കും. പത്തുമണിക്ക് അപ്പാട്, പന്നിമുണ്ട, മൈലമ്പാടി, അടിച്ചിലാടി, മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള താലം വരവ് ക്ഷേത്രത്തില്‍ പ്രവേശിക്കും. രാത്രി 10.30ന് അത്താഴപൂജ, 10.45ന് ആറാട്ട് എഴുന്നള്ളത്ത്, 11.30ന് എം.ടി.ബി. എന്റര്‍ടെയിന്‍മെന്റ് ആന്‍ഡ് അശ്വതി സൗണ്ട്സ് കട്ടപ്പന അവതരിപ്പിക്കുന്ന മെഗാ മ്യുസിക്കല്‍ നൈറ്റ് അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: