കല്‍പ്പറ്റ: ചോദ്യക്കടലാസുകള്‍ തയാറാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കെപിഎസ്ടിഎ വൈത്തിരി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അര്‍ധവാര്‍ഷിക പരീക്ഷകളില്‍ ഇയര്‍ പ്ലാനിംഗിനു വിപരീതമായി ജനുവരിയിലെ പാഠഭാഗങ്ങളില്നിന്നു ചോദ്യങ്ങള്‍ ഉണ്ടായിരുന്നതായി യോഗം ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഒരു ശതമാനം ഡിഎ ഉടന്‍ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രസിഡന്റ് എം.പി.കെ. ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു വാളല്‍, ആല്‍ഫ്രെഡ് ഫ്രെഡ്ഡി, എം.വി. രാജന്, ഏബ്രഹാം കെ. മാത്യു, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: