മാനന്തവാടി: കുറുവ ദ്വീപി ലെ സിപിഎം-സിപിഐ പോരിന് ശമനമാകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുകക്ഷികളും രഹസ്യ ചര്‍ച്ച നടത്തി. വനംവകുപ്പ് ഭരണം കയ്യാളുന്ന സിപിഐ കൂടുത ല്‍ പിടിമുറുക്കിയതാണ് സി പിഎമ്മിനെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പ്രദേശവാസികളായ സിപിഎംകാരും പാര്‍ട്ടിക്കെതിരായി.
നിലവില്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയിലെത്തിയതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിടാന്‍ നേതൃത്വം തയ്യാറായിട്ടില്ല. ഇരുകക്ഷികളുടെയും നേതാക്കള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ബുധനാഴ്ച കൂടികാഴ്ച നടത്തി. മുമ്പ് ദ്വീപില്‍ ജോലി ചെയ്തിരുന്ന സിപിഐ പ്രവര്‍ത്തകനായ വ്യക്തിയെ ആരോപണങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഡിഎംസിയാണ് ഇയാളെ പിരിച്ച് വിട്ടത്. ഇയാളെ ജോലിയില്‍ തിരിച്ച് എടുക്കണമെന്ന് നിരവധി തവണയായി സിപിഐ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സിപി എം തയ്യാറാകാതിരുന്നതൊടെയാണ് പ്രശ്നങ്ങള്‍ വഷളായി തീരുന്നത്. ഇതിനുള്ള പ്രതികാരമെന്നോണമാണ് സിപി ഐ ഭരിക്കുന്ന വനംവകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തി ദ്വീപില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത് സിപിഎമ്മില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കുകയും സിപിഎം നേതൃത്വത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുകയും ചെയ്തത്.
ഇതിനിടെ കര്‍ഷകരായ രണ്ട്പേര് ചേര്‍ന്ന് ദ്വീപ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിനുപിന്നില്‍ സിപിഐ ആണെന്നാണ് സിപിഎം ആരോപിച്ചത്. ദ്വീപ് അടച്ചുപൂട്ടുന്നത് നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്നുമുള്ള തോന്നലില്‍ നിന്നാണ് ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയതെന്നും പറയപ്പെടുന്നുണ്ട്.
ചര്‍ച്ചയിലെ തിരുമാനപ്രകാരം പിരിച്ച്വിട്ടയാളെ തിരിച്ച് എടുക്കാമെന്ന് സിപിഎമ്മും, സഞ്ചാരികളുടെ 400ല്‍ നിന്ന് 3000മായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിതലത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സിപി ഐയും സമ്മതിച്ചതായാണ് അറിയാന്‍ കഴിയുന്നത്. അതിനിടെ നിയന്ത്രണംപിന്വലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പ്രഹസനമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: