മീനങ്ങാടി: മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ 30ന് വൈകുന്നേരം ആറിന് കരോള്‍ ഗാനമത്സരം നടത്തപ്പെടും. ഒന്നാംസ്ഥാനക്കാര്‍ക്ക് ചെറുകാട്ടില്‍ പൈലി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 5001രൂപ ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3001 രൂപ, 2001 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ചെറുകാട്ടില്‍ മത്തായി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും നല്‍കും. താത്പര്യമുള്ളവര്‍ 28ന് വൈകീട്ട് അഞ്ചിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. 250 രൂപയാണ് ഫീസ്. ഫോണ്‍: 9747558757, 9947 860499.
പ്രതികരിക്കാൻ ഇവിടെ എഴുതുക: