ബത്തേരി: കേന്ദ്ര അനുമതി ലഭിച്ച നഞ്ചന്‍ഗോഡ്-നിലമ്പൂ ര്‍ റയില്‍പാത കേരള സര്ക്കാ ര്‍ അട്ടിമറിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ നീലഗിരി-വയനാട് എ ന്എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി തീരുമാനം. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. കൊച്ചി-ബാ ംഗ്ലൂര് റയില്‍പാതയുടെ പൂര്‍ത്തീകരിക്കാനുള്ള 156 കി.മി ദൂരമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് കേന്ദ്ര അനുമതി ലഭിക്കുകയും സംയുക്ത സംരംഭ പട്ടികയില്‍ പെടുത്തി കേന്ദ്രസര്‍ക്കാര്‍ 6000 കോടി രൂപ വകയിരുത്തുകയും ചെയ്തതാണ്. ഡിഎംആര്‍സി മുഖേന അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും വിശദമായ പദ്ധതിരേഖയും തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിനുവേണ്ടി കേരള സര്‍ക്കാര്‍ എട്ട് കോടി രൂപ അനുവദിച്ചതുപ്രകാരം ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്.സി സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായിരുന്നു. എട്ട് കോടി രൂപയില്‍ ആദ്യഗഡുവായി രണ്ട് കോടി രൂപ ഡി.എം.ആര്.സിയുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചതായി കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പണം നല്‍കാതെ ഡിഎംആര്‍സിയെ കബളിപ്പിക്കുകയായിരുന്നു. ഈ പണം എന്താണ് നല്‍കാത്തതെന്ന കാരണം കാണിക്കാന്‍ പോലും കേരള സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അനാവശ്യമായി കര്‍ണ്ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേരള സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണ്. കര്‍ണ്ണാടക സര്‍ക്കാര്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് തടസ്സം നില്‍ക്കുകയാണെന്ന് നിയമസഭയെപ്പോലും കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. വനത്തില്‍ ടണലിലൂടെ കടന്നുപോകുന്ന പാതയോട് എതിര്‍പ്പുണ്ടെന്ന് ഇതുവരെ കര്‍ണ്ണാടക സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടില്ല.
ആക്ഷന്‍ കമ്മിറ്റിയുടെ അപേക്ഷപ്രകാരം നഞ്ചന്‍ഗോഡ് റയില്‍പാതയുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടും സംസ്ഥാനസര്‍ക്കാര്‍ അവഗണിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ആക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിതമായത്.
അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, വി.മോഹനന്, എം.എ.അസൈനാര്‍, പി.വൈ.മത്തായി, മോഹന്‍ നവരംഗ്, ഫാ:ടോണി കോഴിമണ്ണില്‍, നാസര്‍കാസിം, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗ്ഗീസ്, അനില്‍കുമാര്‍, ജേക്കബ് ബത്തേരി, ഇ.പി.മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: