കൊണ്ടോട്ടി: പൊതുവിദ്യാഭ്യാസരംഗം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍ കുറ്റപ്പെടുത്തി. പുളിക്കലില്‍ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎഎസ് തസ്തികളില്‍ പോലും യോഗ്യത മറികടന്ന് ആജ്ഞാനുവര്‍ത്തികളെയാണ് സര്‍ക്കാര്‍ നിയമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പും ഇതേ നിലപാടാണ് പിന്തുടരുന്നത്. കോഴിക്കോട് നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ഈശ്വരപ്രാര്ത്ഥനക്കെതിരെ വിമര്‍ശനമുയര്‍ത്തി മാര്‍ക്സിസ്റ്റ് അജണ്ട നടപ്പാക്കുകയാണ് ചെയ്തത്. ഭരണകക്ഷിയുടെ ആശയങ്ങളെ എതിര്‍ക്കുന്നവരെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെ.രാധാമണി അദ്ധ്യക്ഷയായി. ബിജെപി സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന്, എന്‍ടിയു സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ എന്‍.സത്യഭാമ, കെ.വിവേകാനന്ദന്, ബാലകൃഷ്ണന്, കെ.എസ്.രാജേന്ദ്രന്, പി.ടി.പ്രദീപ്, ബാലമുരളീകൃഷ്ണന്‍, വി.ലിജീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: