വൈത്തിരി: കോളിച്ചാലില്‍ സര്വീസ്വില്ല കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിവന്ന ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തലകൊളുത്തൂര് വാങ്കോട്കുനി വീട് മുഹമ്മദ് ഷാഫി(31), വടകര ഇച്ചിന്റെ കീഴില്വീട് ഇകെ വിജിത്ത് (33), നടത്തിപ്പുകാരന് പേരാമ്പ്ര കല്പ്പത്തൂര് കരിവെള്ളിക്കുന്ന് രവീന്ദ്രന് (50), മൈസൂര്‍ സ്വദേശിനികളായ രണ്ട് സ്ത്രീകള്‍, ആലപ്പുഴ സ്വദേശിനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഷെരീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ നിന്നും 7000 രൂപയും നാല് മൊബൈല്‍ ഫോണുകളും ഒരു കാറും കസ്റ്റഡിയിലെടത്തു. വൈത്തിരി പോലീസ് സ്റ്റേഷന് ജൂനിയര്‍ എസ്ഐ റഫീഖ്, എഎസ്ഐ ഷാജഹാന്, എസ്സിപിഒ സുരേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനിത, സീനത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: