അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖല കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന പുഷ്പോത്സവം(പൂപ്പൊലി) അഞ്ചാം വര്‍ഷത്തിലേക്ക്. കൂണ് ഉദ്യാനമാണ് ഇത്തവണ മുഖ്യ ആകര്‍ഷണം. ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന 14 ദിവസം നീളുന്ന പൂപ്പൊലിക്ക് മാറ്റൂകൂട്ടൂന്നതിനായി അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുന്നതായി കേന്ദ്രം അസോസിയേറ്റു ഡയറക്ടര്‍ ഡോക്ടര്‍ പി രാജേന്ദ്രന് പറഞ്ഞു.
അമ്പലവയലില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൈവശമുള്ളതില്‍ ഏകദേശം 12 ഏക്കര്‍ സ്ഥലമാണ് പുഷ്പോത്സവത്തിനായി ഉപയോഗപ്പെടുത്തുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, സ്വയം സഹായസംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുഷ്പോത്സവത്തിന്റെ സംഘാടനം.
കേരള കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പും അമ്പലവയല്‍ മേഖലാകാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പൂപ്പൊലി ഒരുക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് പൂപ്പൊലി സംഘടിപ്പിക്കുന്നത്.12 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പൂപ്പൊലി ഉദ്യാനത്തില്‍ രണ്ടായിരത്തില്‍പ്പരം ഇനങ്ങളുള്ള റോസ്ഗാര്‍ഡന്‍, ആയിരത്തില്‍പ്പരം സ്വദേശ വിദേശഇനം ഓര്‍ക്കിഡുകള്‍, അലങ്കാരചെടികള്‍, ഡാലിയ ഗാ ര്‍ഡന്‍, ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, രാക്ഷസരൂപം, വിവിധതരം ശി ല്പങ്ങള്, കുട്ടികള്‍ക്കുള്ള ഡ്രീംഗാര്ഡന്, അമ്മ്യൂസ്മെ ന്റ് പാര്‍ക്ക്, ചന്ദ്രോദ്യാനം, അക്വേറിയം, ഫുഡ്കോര്‍ട്ട് തുടങ്ങിയവ ഉണ്ടാകും. കാക്റ്റേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, പോളി ഹൗസിലെ താമരക്കുളങ്ങള്‍, പുരാവസ്തുശേഖരം, സര്ക്കാ ര്അര്ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, പെറ്റ്ഷോ എന്നിവ മേളയിലെ പ്രത്യേകതകളാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ഉണ്ടാകും
2014 ഫെബ്രുവരി രണ്ട് മുതല്‍ 12വരെയായിയുന്നു ഗവേഷണ കേന്ദ്രത്തില്‍ പ്രഥമ വയനാട് പുഷ്പോത്സവം. കാര്യമായ ഒരുക്കങ്ങളില്ലാതെ സ ംഘടിപ്പിച്ച പുഷ്പോത്സവം ലാഭകരമായ സാഹചര്യത്തിലാണ് വ്യക്തമായ ആസൂത്രണത്തോടെ രണ്ടാമത് പതിപ്പിന് 2015 ജനുവരിയില്‍ അമ്പലവയല്‍ വേദിയായത്. കാര്‍ഷിക സര്‍വകലാശാല കണക്കുകൂട്ടിയതിനും അപ്പുറത്തായിരുന്നു രണ്ടാമത് പുഷ്പോത്സവത്തിന്റെ വിജയം. ജനുവരി 20മുതല്‍ ഫെബ്രുവരി രണ്ട്വരെ നടത്തിയ പുഷ്പോത്സവത്തിലൂടെ 90.65ലക്ഷം രൂപയുടെ വരുമാനമാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്.
കഴിഞ്ഞതവണ 149ലക്ഷം രൂപയായിരുന്നു വരുമാനം. ചെലവ് 68.2 ലക്ഷം രൂപയും. ഗവേഷണ കേന്ദ്രത്തിലെ 214 താത്കാലിക തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ വേതനം നല്‍കാനും പൂപ്പൊലി മൂന്നാമത് പതിപ്പിലെ വരുമാനം ഉതകിയെന്ന് അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു. വരവില്‍ 70.41 ലക്ഷം രൂപ ടിക്കറ്റ് വില്പനയിലൂടെയും എട്ട് ലക്ഷം രൂപ ചെടികളുടെ വില്പനയിലൂടെയും 23.5 ലക്ഷം രൂപ സ്റ്റാള്‍ അലോട്ട്മെന്റിലൂടെയും ലഭിച്ചതാണ്. ജനുവരി 27നായിരുന്നു പുഷ്പമേളയ്ക്ക് തുടക്കം. ഫെബ്രുവരി എട്ട് വരെ കുട്ടികളടക്കം ആറ് ലക്ഷത്തോളം ആളുകളാണ് പൂപ്പൊലി കാണാനെത്തിയത്. കഴിഞ്ഞ വര്‍ഷം പൂപ്പൊലിയിലൂടെ 8415314 രൂപയാണ് കാര്‍ഷിക സര്‍വകലാശാലയ്ക്ക് വരവ്. ഇതില്‍ 4251300രൂപടിക്കറ്റ് വിറ്റുവരവാണ്. സ്റ്റാ ള്‍ റെന്റ്1794253രൂപ, ഫുഡ് കോര്‍ട്475000രൂപ, ഐസ്ക്രീം665000 രൂപ, അമ്യൂസ്മെന്റ്450000 രൂപ, ഓപ്പണ്‍ സ്പെസ്യ്240000 രൂപ, നഴ്സറി സ്പേസ് റെന്റ്33000 രൂപ, പബ്ലിസിറ്റി റെന്റ്8240 രൂപ, നഴ്സറി സെയില്‍സ്413372 രൂപ, പ്രോസസിംഗ് ലാബ്31649 രൂപ എന്നിങ്ങനെയാണ് ഇതര വരവുകള്‍.
ഇത്തവണ പത്തു ലക്ഷം കുരുമുളക് വള്ളികളും 45 ഇനം മാവുകളും വില്പനക്കായി ഒരുങ്ങിയിട്ടുണ്ട്. കൂടാതെ നാലിനം സപ്പോട്ട, മൂന്നിനം രംപുട്ടന്, ലിച്ചി, പപ്പായ തുടങ്ങി നിരവധി തൈകളും വില്പനക്കൊരുങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: