കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ കല്പിത സര്‍വ്വകലാശാലയായ തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയുടെ (ഐഐഎസ്ടി) അണ്ടര്‍ഗ്രാഡുവേറ്റ് പ്രവേശനത്തിന് ജെഇഇ അഡ്വാന്‍സ്ഡ് 2018 ല്‍ യോഗ്യത നേടണം.
ഐഐഎസ്ടി അഡ്മിഷന് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് ജെഇഇ അഡ്വാന്‍സ്ഡിന്റെ മാര്‍ക്ക് കൂടി പരിഗണിച്ചാണ്. ഇവിടെ നാലുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ബിടെക് കോഴ്സില്‍ ഏയ്റോസ്പേസ് എന്‍ജിനീയറിംഗ് (60 സീറ്റ്), ഏവിയോണിക്സ് (60), പഞ്ചവത്സര ഇന്റിഗ്രേറ്റഡ് ബിടെക്-എംഎസ്/എംടെക് (20) കോഴ്സുകളിലാണ് പഠനാവസരം.
വിശദവിവരങ്ങളടങ്ങിയ അഡ്മിഷന് ബ്രോഷര്‍ www.iist.ac.in- എന്നവെബ്സൈറ്റില്‍ 2018 മേയ് രണ്ടിന് പ്രസിദ്ധപ്പെടുത്തും. അഡ്മിഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മേയ് 22 മുതല്‍ ജൂണ്‍ 10 വരെ സമയം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: