- പൂണൈ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2018 മാര്‍ച്ച് 19 മുതല്‍ ആഗസ്റ്റ്31 വരെ നടത്തുന്ന ‘റൈറ്റിംഗ് ഫോര്‍ ടെലിവിഷന്‍ ഫിക്ഷന്‍’ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ഡിസംബര്‍ 26 വരെ. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. 1,15,000 രൂപയാണ് കോഴ്സ് ഫീസ്. www.ftiindia.com/tv_course_2018 html.-
- 2018 ഫെബ്രുവരി ഫെബ്രുവരി 25 ന് എല്‍ബിഎസ് സെന്റര്‍ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 30 വരെ. 35 വിഷയങ്ങളിലാണ് പരീക്ഷ. ബന്ധപ്പെട്ട വിഷയത്തില്‍ 50 % മാര്‍ക്കില്‍ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും ഏതെങ്കിലും ഡിസിപ്ലിനില്‍ ബിഎഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടിക്കാര്‍ക്ക് 5 % മാര്‍ക്കിളവുണ്ട്. പ്രായപരിധിയില്ല. അപേക്ഷാ ഫീസ് 750 രൂപ. എസ്സി/എസ്ടി/പിഎച്ച്/വിഎച്ച് വിഭാഗക്കാര്‍ക്ക് 375 രൂപ. ഹെഡ് പോസ്റ്റോഫീസുകള്‍ വഴി വിതരണം ചെയ്യുന്ന സൈറ്റ് ആക്സസ് കീയും ആപ്ലിക്കേഷന്‍ നമ്പരും വാങ്ങിയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തേണ്ടത്. ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യതാ നിര്‍ണ്ണയത്തിനാണ് പരീക്ഷ നടത്തുന്നത്. പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. www.lbscentre.org, www.lbskerala.com.-
- ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 14 വരെ. പ്രിന്റൗട്ട് ജനുവരി 24 വരെ സ്വീകരിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ ഹിസ്റ്ററി/അനുബന്ധ വിഷയങ്ങളില്‍ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 2018 മാര്‍ച്ച് 11 ന് ബംഗളൂരു, ന്യൂദല്‍ഹി, പൂണെ, ഗുവഹട്ടി കേന്ദ്രങ്ങളിലായി നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് സെലക്ഷന്. ഫെലോഷിപ്പായി പ്രതിമാസം 17600 രൂപയും വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായി 16500 രൂപയും രണ്ടു വര്‍ഷക്കാലം ലഭിക്കും. ആകെ 80 ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുകളാണ് സമ്മാനിക്കുക. www.ichr.ac.in.-
- ജെഇഇ മെയിന്‍ 2018 പെന്‍ ആന്റ് പേപ്പര്‍ അധിഷ്ഠിത പരീക്ഷ ഏപ്രില്‍ 8 നും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഏപ്രില്‍ 15, 16 നും നടക്കും. ഇന്ത്യക്കകത്തും പുറത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. എന്‍ഐടികളിലും ഐഐഐടികളിലും മറ്റും അണ്ടര്‍ഗ്രാഡുവേറ്റ് എന്‍ജിനീയറിംഗ്/ടെക്നോളജി/ആര്‍ക്കിടെക്ചര്‍/പ്ലാനിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷയുടെ ഓള് ഇന്ത്യ റാങ്ക് പരിഗണിച്ചാണ്. ഐഐടികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് 2018 ല്‍ പങ്കെടുക്കുന്നതിനുള്ള എലിജിബിലിറ്റി ടെസ്റ്റ് കൂടിയാണിത്. ജെഇഇ മെയിന്‍ പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി 2018 ജനുവരി ഒന്ന് വരെ സ്വീകരിക്കും. www.jeemain.nic.in.-
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (എന്‍ഐഎഫ്ടി) ബാച്ചിലര്‍, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള എന്‍ട്രന്‍സ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 29 വരെ. എന്‍ഐഎഫ്ടിയുടെ കണ്ണൂര്‍ ക്യാമ്പസിലും പഠനാവസരമുണ്ട്. https://applyadmission.net/NIFT2018.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: