വെള്ളമുണ്ട:ചരിത്രപുരുഷനായ എടച്ചന കുങ്കന് ഉചിതമായ രീതിയില്‍ അദ്ദേഹം വീരമൃത്യു വരിച്ച പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ സ്മാരകം നിര്‍മിക്കുമെന്ന് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ്.വീരപഴശ്ശി സ്മാരക സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ള മുണ്ടയില്‍ നടന്ന എടച്ചന കുങ്കന് അനുസ്മരണ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എച്ചെന കുങ്കനെക്കുറിച്ചുള്ള അജ്ഞതയാണ് ഇതുവരെയും സ്മാരകമുയരാതിരിക്കാന് കാരണം. കുങ്കന്റെ ചരിത്രം വെളിച്ചത്ത് വരുമ്പോള്‍ വരുമ്പോള്‍ സ്മാരകവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ കെ.ടി .സുകുമാരന്‍ മോഡറേറ്ററായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ പ്രചാര്‍ പ്രമുഖ് വി.കെ.സന്തോഷ് കുമാര്‍ വിഷയാവതരണം നടത്തി. ആര്‍ക്കും ഒരിക്കലും കീഴടക്കാന്‍ കഴിയാത്ത ലഹളത്തലവനെന്ന ബ്രിട്ടീഷുകാരുടെ വിശേഷണം കുങ്കന്റെ സ്വാതന്ത്ര്യ സമരത്തിലെ സ്ഥാനം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹോദരന്മാരും മരുമക്കളുമടക്കം അഞ്ചു പേരെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് സമര്‍പ്പിച്ച കുടുംബമാണ് എച്ചനകുങ്കന്റെത്.
കുങ്കന് സ്മാരകമുയരാത്തത് ചരിത്രത്തോടുള്ള നീതികേടാണെന്നും അദ്ദേഹം പറഞ്ഞു..തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മംഗലശ്ശേരി മാധവന്, വി.മധു, കെ.ആര് സതീശന് നായര്‍ ,എ.വി.രാജേന്ദ്രപ്രസാദ്, മഞ്ഞോട്ട് ചന്തു, വിജയന് കൂവണ, ബാലന് വലക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.
വീര കേരള വര്‍മ്മ പഴശ്ശി രാജാവിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ സ്വന്തം തറവാട്ടു സ്വത്തുക്കള്‍ ബ്രിട്ടീഷുകാര്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയെന്ന് വി മധു.പുളിഞ്ഞാലില്‍ നടന്ന എടച്ചന കുങ്കന് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.1802 നവംബര്‍ മാസം ശ്രീരംഗപട്ടണത്തുനിന്ന് കേണല്‍ ലോറന്‍സിന് നല്കിയ ഉത്തരവാണിത് ഇത് ഉള്ളത്.എടച്ചെനെ കുങ്കന് ബ്രിട്ടീഷുകാരുടെ റിബല്‍ ആണെന്നും പഴശ്ശിയുടെ സഹായിയായ അയാള്‍ക്ക് കുടുംബ സ്വത്ത് പരിപാലിക്കാന്‍ അവകാശമില്ലെന്നും രേഖയിലുണ്ട്.അതുകൊണ്ടു തന്നെ പുളിഞ്ഞാല്‍ മുതല്‍ മാനന്തവാടി വരെ വ്യാപിച്ച് കിടന്നിരുന്ന അദ്ദേഹത്തിന്റെ എല്ലാ കുടുംബ സ്വത്തുക്കളും വീടുകളും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് രേഖയിലുണ്ട്.വള്ളിയൂര്‍ക്കാവ് ക്ഷേത്രം ഉള്‍പ്പെടെയുള്ള 5000 ത്തോളം ഏക്കറാണ് അക്കാലത്ത് ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയത്.എടച്ചെന തറവാട്ടിലെ കുങ്കന്റെ സഹോദരന്മാരെ വധിക്കുകയും മറ്റു പുരുഷന്മാരെ നാടുകടത്തുകയും ചെയ്തു.ഒരു കാലത്ത് സ്ത്രീകള്‍ മാത്രമുള്ള കുടുംബമായി ആ തറവാട് മാറിയിരുന്നു.
പിന്നീട് സ്ത്രീകള്‍ നിയമ യുദ്ധത്തിലൂടെ 200 ഏക്കറോളം തിരിച്ചു വാങ്ങിയതായും പറയപ്പെടുന്നു. സര്‍ക്കാര്‍ ജോലികളിലും എടച്ചെനെ നായര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ചരിത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: