കമ്പളക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുവയസുകാരന് മരിച്ചു. കണിയാമ്പറ്റ മില്ലുമുക്കിലെ മമ്പാടന്‍ മജീദിെന്റ മകന് മുഹമ്മദ് ആഷിഖ് (10) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. കണിയാമ്പറ്റ മില്ലുമുക്ക് ജുമാമസ്ജിദിന് മുമ്പില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ആഷിഖിനെ കാര്‍ തട്ടിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാതാവ്: സാബിറ. സഹോദരങ്ങള്‍: ഹാജിറ, അന്‍സിദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: