കൊച്ചി: പ്രകൃതിവാതക കണക്ഷന് ലഭിക്കാതെ കാക്കനാട്ടെ കയ്യുറ നിര്‍മ്മാണ കമ്പനികള്‍ പ്രതിസന്ധിയില്‍. ഒരു വര്‍ഷത്തിലേറെയായി കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. നേരത്തെ കരിഓയിലും മറ്റും ഉപയോഗിച്ചാണ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത്.
അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതിനാല്‍ കരി ഓയിലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കണമെമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കൈയ്യുറ നിര്‍മ്മാണ കമ്പനികള്‍ 10 കോടിയോളം രൂപ മുതല്‍മുടക്കി പുതിയ മെഷിനറികളും മറ്റും സ്ഥാപിച്ചിരുന്നു.
ടാറ്റ സെറാമിക്സ്, ബൈയ്ഡ്സ് എന്നീ രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഗെയ്ല് 2016ന്റെ തുടക്കത്തില്‍ ഗ്യാസ് കൊടുത്തിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പിന് വാതക വിതരണത്തിനുളള ടെന്‍ഡര്‍ നല്‍കിയതോടെ ഗെയ്ലിന്റെ വിതരണാനുമതി ഇല്ലാതായി. അതിന്റെ ഫലമായി കയറ്റുമതി മേഖലയിലെ മറ്റു സംരംഭകര്‍ക്ക് വാതകകണക്ഷന്‍ കിട്ടാതായി.
അദാനി ഗ്രൂപ്പിന് ഗെയ്ലിന്റെ കയറ്റുമതിമേഖലയിലെ പൈപ്പ്ലൈനില്‍ നിന്ന് കണക്ഷന് കിട്ടാതിരുന്ന സാഹചര്യത്തില്‍ കളമശ്ശേരിയില്‍ നിന്നും പുതിയ പൈപ്പ്ലൈന് കൊണ്ടു വരേണ്ടിവന്നു. തുടര്‍ന്ന് ജനുവരിയില്‍ കണക്ഷന് കിട്ടുമെന്ന്്്് കരുതിയെങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളുമായും വിവിധ സംഘടനകളുമായും ഉണ്ടായ പ്രശ്നങ്ങള്‍ മൂലം വീണ്ടും കാലതാമസമുണ്ടായി.
ഏപ്രില്‍-മെയ് കാലയളവില്‍ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്ത് കാക്കനാട് സാറ്റലൈറ്റ് കോളനി വരെ എത്തിയ പൈപ്പിടല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരോധിച്ചു. അതിനു ശേഷം പൈപ്പിടല്‍ എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയടക്കമുളളവര്‍ ബന്ധപ്പെട്ടിട്ടും അനുമതി കിട്ടാത്തതിനാല്‍ കയറ്റുമതി മേഖലയിലേക്കുളള മൂന്നു കിലോമീറ്റര്‍ പൈപ്പിടല്‍ എങ്ങുമെത്താതെ തുടരുകയാണ്. കോടികള്‍ മുടക്കി മെഷിനറികള്‍ മാറ്റി വച്ച കൈയ്യുറ നിര്‍മ്മാണകമ്പനികള്‍ പ്രവര്ത്തിക്കനാകാത്ത അവസ്ഥയിലുമാണ്. ആയിരക്കണക്കിന്ആളുകള്ക്കാണ് ഇതു മൂലം തൊഴില്‍ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: