ചിറ്റൂര്‍:അത്തിക്കോട് ഗാന്ധി നഗറില്‍ പട്ടികജാതിക്കാരനായ രാധാകൃഷ്ണ(45)ന് മര്‍ദ്ധനമേറ്റു.അയല്‍വാസി മജീദ് മര്‍ദ്ദിച്ചതിന് തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് രാധാകൃഷ്ണന്. വഴക്കുണ്ടായപ്പോള്‍ തടയാന്‍ ചെന്ന രാധാകൃഷ്ണന്റെ ചെറിയമ്മ വള്ളിക്കുട്ടി (75)ക്കും പരിക്കേറ്റ്.
ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. വീടിന്റെ മുന്നിലൂടെ പോയ മജീദിന്റെ കാറില്‍ രാധാകൃഷ്ണന്റെ ഓടിച്ചിരുന്ന സൈക്കിള്‍ മുട്ടിയതായി ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നു പറയുന്നു.ബഹളം കേട്ട് ഓടിയെത്തിയ രാധാകൃഷ്ണന്റെ ചെറിയമ്മ വള്ളിക്കുട്ടിയേയും മര്‍ദ്ദിക്കുകയും തള്ളിയിടുകയും ചെയ്തു. ചിറ്റൂര്‍ പോലീസില്‍ പരാതി നല്കി.
പോലീസ് എഫ്ഐആര്‍റില്‍ രാധാകൃഷ്ണന് പറയാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്തതായും മര്‍ദ്ധിച്ച മജീദിനെ വേണ്ടി പോലീസ് ഒത്തുകളിക്കുകയാണെന്നും പറയുന്നു.ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മജീദിന്റെ വീട്ടിലെ മലിനജലം രാധാകൃഷ്ണന്റെ വീടിന്റെ മുന്നിലൂടെ ഒഴുകി വരുന്നതിനെ ചൊല്ലി മുന്‍ വര്‍ഷങ്ങളില്‍ ഇവര്‍ തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നതായും അതിന്റെ തുടര്‍ച്ചയാണ് മര്‍ദ്ദനത്തിനെ കാരണമായതെന്ന് പറയുന്നു.
രാധാകൃഷ്ണന് ചുമട്ടുതൊഴിലാളിയും പട്ടികജാതി വേട്ടുവ സമുദായത്തില്‍പ്പെട്ടയാളുമാണ്. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും,പട്ടികജാതിവകുപ്പ് മന്ത്രിയും,കോടതിയും ഉറപ്പിച്ച് പറയുമ്പോഴും നിര്‍ദ്ധനര്‍ക്ക് നിയമ സഹായവും സംരക്ഷണവും നല്‍കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്.
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: