വെള്ളമുണ്ട:പോലീസ് സ്റ്റേഷനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഡി വൈ എഫ് ഐ പ്രാദേശിക നോതാവിനെ നാട്ടുകാരടെ സഹായത്തോടെ പോലീസ് ഓടിച്ചു പിടികൂടി.
പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെകൃത്യനിര്വ്വഹണം തടസ്സപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രാദേശിക നേതാവിന്റെ സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് വിഫലമാക്കിയത്. മേഖലാ സിക്രട്ടറിയും പനമരം ബ്ലോക്ക് കമ്മറ്റിയംഗവുമായ നാരോക്കടവ് തൈപറമ്പില്‍ നിതിന്‍ ദാസിനെ (28)യാണ് വെള്ളമുണ്ട ടൗണില്‍ വെച്ച് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.ചൊവ്വാഴ്ച രാത്രിയില്‍ വാഹന പരിശോധനക്കിടെ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനാണ് വെള്ളമുണ്ട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.എന്നാല്‍ ഒരുമാസം മുമ്പ് സേറ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസിലുള്‍പ്പെട്ട പ്രതിയായതിനാല്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കാനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.എന്നാല്‍ രാവിലെ എട്ട് മണിയോടെ സ്റ്റേഷനിലെ പാറാവുകാരനെ തള്ളിതാഴെയിട്ട ശേഷം ഇയാള്‍ പോലീസ്സ്റ്റേഷനില്‍ നിന്നും ഓടി റോഡിലേക്ക് വരികയും അതുവഴി വന്ന വാഹനത്തില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു,സംഭവം കണ്ട നാട്ടുകാര്‍ ടൗണില്‍ വിവരമറിയിക്കുകയും വാഹനം തടയുകയും ചെയ്തു.ഇതിനിടെ വാഹനത്തില്‍ നിന്നിറങ്ങി ഓടിയ ഇയാളെ നാട്ടുകാരും വെള്ളമുണ്ട പോലീസ് എസ് ഐ ശ്രീലാലിലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് ഓടിച്ച് പിടികൂടുകയായിരുന്നു.ഉച്ചയോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: