തിരുവല്ല: അപ്പര്‍കുട്ടനാട്ടിലെ നെല്‍കൃഷി മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. തൊഴിലാളി ക്ഷാമം മൂലം കൃഷി നടപടികള്‍ താമസിക്കുകയാണ്. നിരണം, കടപ്ര, പെരിങ്ങര, നെടു ബ്രം, തലവടി തുടങ്ങിയ പഞ്ചായത്തുകളില്‍ എല്ലാം തന്നെ തൊഴിലാളികളെ കിട്ടാനില്ല.
നെല്‍കൃഷിക്ക് പാടം ഒരുക്കുന്നതും വിതക്കുന്നതും സ്ത്രീ പുരുഷ തൊഴിലാളികളാണ്.വരമ്പ് കുത്തുന്നതുപോലെയുള്ള ജോലികള്‍ ചെയ്യുവാന്‍ പുരുഷ തൊഴിലാളികളെയാണ് വേണ്ടത്. എന്നാല്‍ പാടം ഒരുക്കുന്നതാകട്ടെ സ്ത്രി തൊഴിലാളികളുമാണ്. കൊയ്ത്തിന് മാത്രമാണ് കുട്ടനാട്ടില്‍ യന്ത്രം ഉപയോഗിക്കുന്നത്. മുന്‍ കാലത്തെ പോലെ പാടം ഒരുക്കലും വിതയും കളപറിക്കലും എല്ലാം മനുഷ്യ ശക്തിയാണ് ഉപയോഗിച്ചാണ് ഇപ്പോഴും ചെയ്യുന്നത്.
തൊഴിലാളികളില്ലെങ്കില്‍ ഈ മേഖല സ്തംഭിക്കുന്ന അവസ്ഥയിലാണ്. പുത്തന്‍ തലമുറ കാര്‍ഷിക മേഖലയില്‍ നിന്നകന്നതും എല്ലായിടത്തും ഒരേ സമയത്ത് കൃഷിയാരംഭിച്ചതുമാണ് തൊഴിലാളികളെ കിട്ടുവാന്‍ പ്രയാസമായതെന്നു കര്‍ഷകര്‍ പറയുന്നു.
മറ്റ് തൊഴിലുകളെ അപേക്ഷിച്ചു കാര്‍ഷിക മേഖലയിലെ വേതനം കുറവായത് തൊഴിലാളികളെ മറ്റ് മേഖലയിലേക്ക് നയിക്കുകയാണ്. ഇവര്‍ തൊഴിലുറപ്പ് മേഖലയിലേക്ക് മാറിയതാണ് ഏറ്റവും പ്രശ്നമായത്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കുവാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ത്രീ തൊഴിലാളികള്‍ക്ക് 350 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വേതനം. എന്നാല്‍ ഇതില്‍ കൂടുതലാണ് കര്‍ഷകര്‍ നല്‍കുന്നത്.
തൊഴിലാളികള്‍ക്ക് ഭക്ഷണവും കര്‍ഷകര്‍ നല്കുന്ന ണ്ട്. എന്നിട്ടും തൊഴിലാളികളെ കിട്ടാനില്ല ഇടയോടി ചെമ്പ്, ഇരതോട്, അരിയോടിച്ചാല്‍, ചേന്നങ്കരി, അയ്യങ്കോനാരി, നിരണത്തു തടം, തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷിപ്പണികള്‍ തൊഴിലാളി ക്ഷാമം മൂലം തടസ്സപ്പെട്ടിരിക്കയാണ്.കര്‍ഷക തൊഴിലാളികളില്‍ നല്ലൊരു ഭാഗം പാട്ടത്തിനു കൃഷി ചെയ്യുകയാണ്. ഇവര്‍ മറ്റ് കര്‍ഷകര്‍ക്ക് വേണ്ടി ജോലിക്ക് പോകാത്തതും തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നു. കാര്‍ഷിക മേഖലയിലേക്ക് ജനങ്ങളെ കൂടുതലടുപ്പിക്കുവാന് വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ അപ്പര്‍കുട്ടനാട്ടിലെ നെല്‍കൃഷി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: