- കേരളാ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23, 24 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ 12.30 മണിവരെയാണ് പരീക്ഷ. രണ്ട് പേപ്പറുകളാണുള്ളത്. പേപ്പര്‍ ഒന്ന് ഫിസിക്സ് ആന്റ് കെമിസ്ട്രി ഏപ്രില്‍ 23 നും പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് ഏപ്രില്‍ 24 നും നടത്തുന്നതാണ്. സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂദല്‍ഹി, ദുബായ് കേന്ദ്രങ്ങളിലും വച്ചാണ് പരീക്ഷ നടത്തുക. വിവിധ ബ്രാഞ്ചുകളില്‍ ബിടെക് പ്രവേശനം ഈ എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee-kerala.org. എന്ന വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.
- ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനായുള്ള യോഗ്യതാ നിര്ണയപരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) 2018 ഫെബ്രുവരി 25 ന്. 35 വിഷയങ്ങളിലാണ് പരീക്ഷ. ബന്ധപ്പെട്ട വിഷയത്തില്‍ 50 % മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയും ബിഎഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ചില വിഷയങ്ങള്‍ക്ക് ബിഎഡ് വേണമെന്നില്ല. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള സൈറ്റ് ആക്സസ്കീയും ആപ്ലിക്കേഷന്‍ നമ്പരും അടങ്ങിയ കിറ്റ് തെരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റാഫീസുകളില്‍നിന്നും 750 രൂപക്ക് (എസ്സി/എസ്ടി/വിഎച്ച്/പിഎച്ച് വിഭാഗക്കാര്‍ക്ക് 375 രൂപ) ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 30 വരെ സ്വീകരിക്കും. www.lbskerala.com, www.lbscentre.org.-
- മദ്രാസ് ഐഐടി 2018 ല്‍ നടത്തുന്ന പഞ്ചവത്സര ഇന്റിഗ്രേറ്റഡ് എംഎ പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയായ ‘HSEE 2018’- ഏപ്രില്‍ 15 ന് ദേശീയതലത്തില്‍ നടക്കും. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 14 മുതല്‍ http://hsee.iitm.ac.in.
- തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (ഐഐഎസ്ടി) 2018 ജനുവരിയിലാരംഭിക്കുന്ന റഗുലര്‍ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 16 വരെ. ഗവേഷണപഠനത്തിന് പ്രതിമാസം 25000 രൂപ ഫെലോഷിപ്പായി ലഭിക്കും. ഏയ്റോസ്പേസ് എന്‍ജിനീയറിംഗ്, ഏവിയോണിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എര്‍ത്ത് സ്പേസ് സയന്‍സ്, ഹ്യൂമാനിറ്റീസ് മേഖലകളിലാണ് ഗവേഷണ പഠനാവസരം. ഗേറ്റ്/ഡഏഇ/ഇടകഞ ചഋഠ ഖഞഎ മുതലായ റിസര്‍ച്ച് ഫെലോഷിപ്പ് യോഗ്യത നേടിയവര്‍ക്കാണ് അവസരം. http://admission.iist.ac.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: