പിജി ഡിഗ്രി (എംഡി/എംഎസ്), ഡിപ്ലോമ പ്രവേശനംവെല്ലൂര് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ 2018 വര്‍ഷത്തെ മെഡിക്കല്‍ പിജി ഡിഗ്രി (എംഡി/എംഎസ്)/ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. ‘NEET-PG 2018’ ല്‍ 50 പെര് സെന്റൈലില് കുറയാതെ മാര്‍ക്ക് നേടുന്നവരെയാണ് പ്രവേശനത്തിന് പരിഗണിക്കുന്നത്.
2018 ഏപ്രിലില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ ഇനിപറയുന്ന സ്പെഷ്യലൈസേഷന്/വിഷയങ്ങളിലാണ് പഠനാവസരം.
- എംഡി (മൂന്ന് വര്‍ഷം)- അനസ്തേഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, കമ്മ്യൂണിറ്റി മെഡിസിന്, ഡെര്‍മറ്റോളജി, വെനീറോളജി ആന്റ് ലെപ്രസി, ഫാമിലി മെഡിസിന്, ജറിയാട്രിക് മെഡിസിന്, ജനറല്‍ മെഡിസിന്, മൈക്രോബയോളജി, ന്യൂക്ലിയര്‍ മെഡിസിന്, പീഡിയാട്രിക്സ്, പാതോളജി, ഫാര്‍മക്കോളജി, ഫിസിയോളജി, ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍, സൈക്യാട്രി, റേഡിയോ തെറാപ്പി, റെസ്പിറേറ്ററി മെഡിസിന്, ട്രാന്സ്ഫ്യൂഷന് മെഡിസിന്.
- എംഎസ് (മൂന്ന് വര്‍ഷം)- ഇഎന്റ്റി, ജനറല്‍ സര്‍ജറി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്സ്.
- ഡിപ്ലോമ (രണ്ട് വര്‍ഷം)- അനസ്തേഷ്യ, ക്ലിനിക്കല്‍ പാതോളജി, ഡെര്‍മറ്റോളജി, വെനിറോളജി ആന്റ് ലെപ്രസി, ഇ.എന്‍.റ്റി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്യാട്രി, റേഡിയോഡെയ്ഗ്നോസിസ്, റേഡിയോതെറാപ്പി. ഓരോ സ്പെഷ്യലൈസേഷനിലും ലഭ്യമായ സീറ്റുകള്‍ വെബ്സൈറ്റിലുണ്ട്.
യോഗ്യത: എംബിബിഎസ് ബിരുദം നേടി കമ്പല്‍സറി റൊട്ടേറ്റിംഗ് റസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ്പും ഫുള്‍ രജിസ്ട്രേഷനും 2018 മേയ് 15 നകം പൂര്‍ത്തീകരിച്ചിരിക്കണം. ‘NEET-PG 2018’ ല്‍ 50 പെര്‍സെന്റൈയില്‍ കുറയാതെ നേടണം. രണ്ടാം വര്‍ഷ പിജി ഡിപ്ലോമക്കാര്‍ക്ക് അതേ വിഷയത്തില്‍ എംഎസ്/എംഡി കോഴ്സിന് അപേക്ഷിക്കാം.
വിശദവിവരങ്ങളടങ്ങിയ ബുള്ളറ്റിന് http://admissions.cmcvellore.ac.in- എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ബുള്ളറ്റിനിലുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ ഇതേ വെബ്സൈറ്റിലൂടെ 2018 ഫെബ്രുവരി 7 വരെ സ്വീകരിക്കും. ഓരോ കോഴ്സിനും അഡ്മിനിസ്ട്രേറ്റീവ് ഫീസായി 750 രൂപയും രജിസ്ട്രേഷന് ഫീസായി 600 രൂപയും അടയ്ക്കണം. നെറ്റ് ബാങ്കിംഗ്/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരം ഫീസ് അടയ്ക്കാവുന്നതാണ്.
മെഡിക്കല്‍ പിജി കോഴ്സുകളില്‍ 50 % സീറ്റുകള്‍ സിഎംസി വെല്ലൂര്‍ അസോസിയേഷന് സ്പോണ്‍സേര്‍ഡ് വിഭാഗക്കാര്‍ക്കായി മാറ്റിവയ്ക്കും. പഠിതാക്കള്‍ക്ക് ചട്ടപ്രകാരം പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്റും താമസസൗകര്യവും ലഭിക്കും. മിതമായ ട്യൂഷന് ഫീസ് നിരക്കാണ് ഇവിടെയുള്ളത്. ഫീസ് നിരക്കുകള്‍ വെബ്സൈറ്റിലുണ്ട്.
മെഡിക്കല്‍ പിജി ഫെലോഷിപ്പ്
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് 2018 വര്‍ഷത്തെ മെഡിക്കല്‍ പിജി ഫെലോഷിപ്പ് അഡ്മിഷനും ഇതോടൊപ്പം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. എംബിബിഎസ്/ബിഡിഎസ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കമ്പല്‍സറി റൊട്ടേറ്റിംഗ് റസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ്പും ഫുള്‍ രജിസ്ട്രേഷനും 2018 മേയ് 15 നകം പൂര്‍ത്തിയാക്കിയിരിക്കണം. NEET-PG 2018 അല്ലെങ്കില്‍ ബന്ധപ്പെട്ട സ്പെഷ്യാലിറ്റി പേപ്പറില്‍ യോഗ്യത നേടുന്നവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക.
പിജി ഫെലോഷിപ്പ് പ്രോഗ്രാമില്‍ ആക്സിഡന്റ് ആന്റ് എമര്‍ജന്‍സി മെഡിസിന്, പാലിയേറ്റീവ് മെഡിസിന്, ഡയബറ്റസ്, അഡ്വാന്‍സ്ഡ് ജനറല്‍ ഡന്റിസ്ട്രി, മെഡിക്കല്‍ ജനിറ്റിക്സ്, നിയോ നാറ്റോളജി എന്നിവയിലാണ് പഠനാവസരം.
അപേക്ഷ http://admissions.cmcvellore.ac.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി 2018 ഫെബ്രുവരി 7 വരെ സ്വീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി 1000 രൂപ അടയ്ക്കണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ംംം.രാരവ്ലഹഹീൃല.ലറൗ എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ബിസിനസ് അനലിറ്റിക്സ് പിജി ഡിപ്ലോമ
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) 2018-20 വര്‍ഷം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമാ ഇന്‍ ബിസിനസ് അനലിറ്റിക്സ് (പിജിഡിബിഎ) കോഴ്സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഖരാഗ്പൂരിലെ ഐഐടിയുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്.
അപേക്ഷകര്‍ 10+2+4/10+2+5/10+2+3+2 സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കില്‍/6.5 സിജിപിഎയില്‍ കുറയാതെ ബിരുദം/പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദമെടുത്തിട്ടുള്ളവരാകണം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 55% മാര്‍ക്ക്/6.0 സിജിപിഎ മതി. 2018 മേയ് 31 നകം യോഗ്യതാപരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ് 2000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി https://iimcal.ac.in/program/pgdba എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. 2018 ജനുവരി 6 വരെ അപേക്ഷ സ്വീകരിക്കും.
ഫെബ്രുവരി 18 ന് ബെംഗളൂരു, ചെന്നൈ, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ്, ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍, ഡാറ്റാ വിഷ്വലൈസേഷന്‍, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവയിലാണ് ചോദ്യങ്ങള്‍. മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും.
പിജിഡിബിഎ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്സാണ്. മൊത്തം കോഴ്സ് ഫീസ് 20 ലക്ഷം രൂപയാണ്. ഫീസ് സെമസ്റ്റര്‍ തോറും ഗഡുക്കളായി അടയ്ക്കാം. പഠിച്ചിറങ്ങുന്നവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ http://iimcal.ac.in/programe/pgdba എന്ന വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: