ചേലക്കര: കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാഞ്ഞാള്‍ പഞ്ചായത്തിലെ പൈങ്കുളം വാലിപറമ്പില്‍ സുരേന്ദ്രന് ഗീത ദമ്പതികളുടെ മകള്‍ ഗോപികയുടെ (17) ചികിത്സക്കായി നവമാധ്യമ കൂട്ടായ്മ.
കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ പാറമേല്‍പ്പടിയിലെ ഒരു കൂട്ടം യുവാക്കളാണ് ‘ഉണര്‍വ്’ എന്നൊരു വാട്സ് ആപ്പ് ഗ്രൂപിലൂടെ ചികിത്സയ്ക്കായി ധനം സമാഹരിച്ചത്.
ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നിന്നായി സമാഹരിച്ച 60,432 രൂപ കൊണ്ടാഴി ഗ്രാമീണ വായനശാല കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഴയന്നൂര്‍ എസ് ഐ പി.കെ ദാസ് ഗോപികയുടെ അച്ഛന് കൈമാറി.
പഞ്ചായത്ത് പ്രസിഡണ്ട് ആര്.ശ്രീദേവി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ആര് വിശ്വനാഥന്, അനീഷ് കീര്‍ത്തിയില്‍, മിഥുന്.വി.പി, ശ്രീഹരി.എം.എന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: