ഇരിങ്ങാലക്കുട: ഹിന്ദു കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമമാണ് പിണറായി വിജയന് നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്. മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന് പുല്ലൂര്‍ ശാഖ യോഗം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷനായിരുന്നു. പി.കെ പ്രസന്നന്, എം.വി ഗംഗാധരന്, രാമദാസ് കാരയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.കെ ബിനു, സജീവ്കുമാര്‍ കല്ലട, കെ.കെ ചന്ദ്രന്, എം.കെ വിശ്വംഭരന്, മാലതി പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. സുബ്രഹ്മണ്യന് മുതുപറമ്പില്‍ സമ്മാനദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: