കാട്ടിക്കുളം: ജില്ലയിലെ എല്ലാ അതിര്‍ത്തി വാണിജ്യനികുതി ചെക്ക് പോസ്റ്റുകളും അടച്ചുപുട്ടി. ജി.എസ്.ടി. നിലവില്‍ വന്നതിനു ശേഷം 2017 നവംബര്‍ 30 ഓടെ ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടിയത്. വെള്ളിയാഴ്ച്ച രാവിലെയോടെ തിരുനെല്ലിയിലെ ബാവലി തോല്പെട്ടി, മുത്തങ്ങ, ബോയ്സ് ടൗണ്‍, നൂല്പുഴ, ചീരാല്‍, മേപ്പാടി, വണ്ടന്മേട് എന്നീ വാണിജ്യ ചെക്ക് പോസ്റ്റുകളും അടച്ചു പൂട്ടി. എന്നാല്‍ വാണിജ്യനികുതി ഇന്റലിജന്‍സ് സ്ക്വാഡ് പരിശോധനക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടും മൂന്ന് മാസമായിട്ടും നികുതി വെട്ടിച്ച് കടത്തുന്ന വാഹനങ്ങളെ പിടികൂടാന്‍ പകരം ഒരു മാര്‍ഗവും ഇതു വരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. പരിശോധനക്കായി പകരം ഒരുക്കങ്ങള്‍ നടക്കാത്തതിനാല്‍ കോടികളുടെ കള്ളകടത്തും മറ്റ് നികുതി വെട്ടിക്കലിനും എളുപ്പമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: