കേണിച്ചിറ: കലിയുഗ വരദനായ സ്വാമി അയ്യപ്പന്റെ തൃപ്പാദങ്ങളില്‍ മനസ്സും ശരീരവും സമര്‍പ്പിച്ച്,ശരണമന്ത്രങ്ങളുമായി, പാപ്ലശ്ശേരിജനകിയ കമ്മറ്റിയുടേയും, അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന് വിളക്ക് മഹോത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങി കിടന്നിരുന്ന അയ്യപ്പന് വിളക്ക് മഹോത്സവം ഇത്തവണ പാപ്ലശ്ശേരി പ്രദേശത്തെ ജനകീയ കമ്മറ്റിയുടേയും,അയ്യപ്പസേവാസംഘം ശാഖയുടേയും നേതൃത്ത്വത്തില്‍ പുനര്ജി വിപ്പിക്കുകയായിരുന്നു.അയ്യപ്പന് വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വളവയല്‍ ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട പാലക്കൊമ്പ് എഴുന്നള്ളിപ്പില്‍ 100 കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.വിളക്ക് ഒരുക്കല്‍ ചടങ്ങുകള്‍ക്ക് പൊങ്ങിണി ബിജുമോന് ശ്രീ മൂകാംബിക വിളക്ക് സംഘം കാര്‍മ്മിക തത്വം വഹിച്ചു.ദീപാരാധന ,തായമ്പക ,തിളച്ച എണ്ണയില്‍ നിന്നും അപ്പം വാരല്‍,കനലാട്ടം,അന്നദാനം തുടങ്ങി വിവിധ പൂജാകര്‍മ്മങ്ങളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: