കൊടുങ്ങല്ലൂര്‍: സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിന്റെ 125 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മലയാള നവോത്ഥാന സെമിനാര്‍ നടക്കും.
രാവിലെ 10ന് അമൃത വിദ്യാലയത്തില്‍ പുരാവസ്തു ഗവേഷകന് ഡോ: കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്യും.പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ കണ്‍വീനര്‍ ജെ.നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
ഡോ: എം.ലക്ഷ്മി കുമാരി, ഡോ: സി.ഐ.ഐസക്ക്, ടി.കെ.സതീശന് എന്നിവര്‍ പ്രബന്ധാവതരണം നടത്തും.വൈകീട്ട് 3ന് നവരാത്രി മണ്ഡപത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: