തൃശൂര്‍ : രാമവര്‍മ്മപുരം വൃദ്ധ സദനത്തിലെ ആരോപണ വിധേയയായ പാചകക്കാരിയെ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ സ്ഥലം മാറ്റി.
രാമവര്‍മ്മപുരം പ്രത്യാശ ഭവനിലേക്കാണ് പാചകക്കാരി റീനയെ സ്ഥലം മാറ്റിയത്. അതിനിടെ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് ലഭിച്ച ഊമക്കത്തിനെ തുടര്‍ന്ന് വൃദ്ധസദനം സൂപ്രണ്ട് ജയകുമാറിനെ ചില്‍ഡ്രന്‍സ് ഹോമിലേക്കും സ്ഥലം മാറ്റി.
കഴിഞ്ഞ ബുധനാഴ്ചയാണ് വൃദ്ധസദനത്തിലെ 72അന്തേവാസികള്‍ മോശമായ ഭക്ഷണം നല്കിയ പാചകക്കാരിയെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത്.
സമരം രണ്ട് ദിവസം പിന്നിട്ടതിനെ തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ജഡജി മുഹമ്മദ് വാസിം അന്തേവാസികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തി വെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: