മട്ടാഞ്ചേരി: കേരളതീരം ഓഖി ചുഴലിക്കാറ്റിന്റെ ആശങ്കയില്‍ കഴിയുമ്പോഴും വിദേശ വിനോദസഞ്ചാര കപ്പല്‍ കൊച്ചി കണ്ട് മടങ്ങി. വെള്ളിയാഴ്ച രാവിലെ കൊച്ചി തുറമുഖത്ത് നോര്‍ത്ത് കോള്‍ ബെര്‍ത്തില്‍ നങ്കൂരമിട്ട അസമാര യാത്രാ കപ്പല്‍ രാത്രി കൊളംബോയ്ക്ക് തിരിച്ചു.
ഗോവയില്‍ നിന്ന് കൊച്ചിയിലെത്തിയതാണ് കപ്പല്‍. കൊച്ചി, ആലപ്പുഴ മേഖലകളിലെ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടാണ് സഞ്ചാരികള്‍ കപ്പലില്‍ മടങ്ങിയത്. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 600 ഓളം സഞ്ചാരികളാണുണ്ടായിരുന്നത്. ജെ.എം. ബക്ഷിയാണ് കൊച്ചിയില്‍ യാത്രാ ക്കാര്‍ക്ക് സൗകര്യമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: