വെള്ളമുണ്ട: വാളാരംകുന്ന് അമൃത ഫാര്‍മേഴ്സ് ഗ്രൂപ്പിന്റെ ആറേക്കര്‍ പാടത്തെ ജൈവനെല്‍കൃഷി വിളവെടുപ്പ് ആരംഭിച്ചു. കോളനിയിലുള്ളവരെ സ്വയം പര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നെല്‍കൃഷിയിറക്കിയത്. വാരാമ്പറ്റ, മാനിയില്‍, കൊക്കാല എന്നീപാടശേഖര സമിതികള്‍ക്ക് കീഴിലുള്ള അഞ്ചര ഏക്കര്‍ വയലുകളിലാണ് ജൈവരീതിയില്‍ നെല്‍കൃഷി നടത്തിയത്. വിളവ് ലഭിക്കുന്ന നെല്ലിന്റെ മൂന്നിലൊന്ന് പാട്ടം നല്‍കിയാണ് വയല്‍ പാട്ടത്തിനെടുത്തത്. വാളാരം കുന്ന് കോളനി ദത്തെടുത്ത അമദതാനന്ദമയീമഠം വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം കോളനിയില്‍ നടപ്പിലാക്കിയത്. കോളനിയിലെ രഘു, രാജന്, മഠത്തിലെ ഹരിമൊതക്കര, സ്വാമി അക്ഷയാനന്ദ ചൈതന്യ തുടങ്ങിയവരാണ് കൃഷിയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: