ബത്തേരി: പി.സി.അഹമ്മദ് ഹാജി ട്രോഫിക്ക് വേണ്ടിയുളള 47ാമത് സംസ്ഥാന സീനിയര്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്ന് മുതല്‍ 10വരെ ഗവ.സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്ക്കൂള് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ ഫഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തും. അമ്പത് മല്‍സരങ്ങളിലായി പതിനാല് പുരുഷ ടീമുകളും പത്ത് വനിതാ ടീമുകളും പങ്കെടുക്കും. ജനുവരി ഏഴ്മുതല്‍ ഹൈദ്രാബാദില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്കുളള കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നതും ഈ മല്‍സരത്തിലാണ്. ഗാലറിയില്‍ നൂറ് രൂപയും കസേരയ്ക്ക് 120രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആറായിരംപേര്‍ക്ക് ഇരുന്ന് കളി കാണാവുന്ന തരത്തിലാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ നഗരസഭാചെയര്‍മാന്‍ സി.കെ.സഹദേവന്, പി.ബി.ശിവന്, ഫാദ.ടോണി കോഴിമണ്ണില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: