പുതുക്കാട് : മാലിന്യപ്രശ്നം രൂക്ഷമായ പുതുക്കാട് അങ്ങാടിയില്‍ അനധികൃതമായി നടക്കുന്ന മാംസ കച്ചവടത്തിന് പഞ്ചായത്തും ആരോഗ്യ വകുപ്പും ഒത്താശ ചെയ്യുകയാണെന്ന് ആരോപണം.
പുതുക്കാട് സെന്ററിനോട് ചേര്‍ന്ന് മാര്‍ക്കറ്റ് റോഡില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് മാംസ കച്ചവടം ആരംഭിച്ചിരിക്കുന്നത്.ഏറെ തിരക്കേറിയ വഴിയോരത്ത് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ ഏഴ് മുറികളാണ് മാംസ കച്ചവടത്തിനായി ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തില്‍ നിന്ന് നമ്പര്‍ പോലും ലഭിക്കാത്ത കെട്ടിടത്തില്‍ മാലിന്യ സംസ്കരണത്തിന് സജ്ജീകരണമൊരുക്കാതെയാണ് കച്ചവടം ്.വഴിയരികില്‍ മാംസം തൂക്കിയിട്ട് കച്ചവടം നടത്തുന്നതു മൂലം മാലിന്യപ്രശ്നം രൂക്ഷമായിരിക്കുകയാണ്. മാംസാവശിഷ്ടങ്ങള്‍ തെരുവുനായ്ക്കളും കാക്കകളും പലയിടങ്ങളിലായി കൊണ്ടിട്ട് പരിസരം മലിനമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: