‘
നിര്‍മ്മാണം തുടങ്ങണം’
കൊച്ചി: വൈറ്റില ഫ്ളൈഓവറിനൊപ്പം കുണ്ടന്നൂര്‍ ഫ്ളൈഓവറിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ചീഫ് സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും വിഷയ ത്തില്‍ ഇടപെട്ട് നടപടി വേഗം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ ജസ്റ്റിസ് പി. മോഹനദാസ് ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗര സഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന് നല്കിയ പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: