ഷൊര്‍ണൂര്‍: സ്വാമി വിവേകാനന്ദന്റെ കേരളാ സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവേകാനന്ദാ സ്മൃതി സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഷൊര്‍ണൂരില്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദാ അധ്യക്ഷനായി. വിവേകാനന്ദസ്വാമികള്‍ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രെയിന്‍ മാര്‍ഗം ഷൊര്‍ണൂരില്‍ എത്തുകയും സ്റ്റേഷനിലുള്ള ആല്‍മരത്തിന്റെ തണലില്‍ വിശ്രമിക്കുകയും തുടര്‍ന്ന് തൃശ്ശൂരിലേക്ക് കളവണ്ടിയില് യാത്രയാവുകയാണ് ഉണ്ടായത്. ഇതിന്റെ സ്മരണാര്‍ഥം രണ്ടാം പ്ലാറ്റ്ഫോമിലുള്ള ആല്‍ത്തറയില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് രഥത്തിന്റെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. കലാമണ്ഡലം രജിസ്ട്രാര്‍ സുന്ദരേശന്, രാജീവ് ഇരിങ്ങാലക്കുട, പ്രഭാശങ്കര്‍, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: