പാലക്കാട്:അകത്തേത്തറ-പുതുപ്പരിയാരം എന്നീ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിനാളുകള്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചിരുന്ന കരിപ്പാലിത്തോട് നാമാവശേഷമായി.ധോണി,മായാപുരം പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോടാണ് കരിപ്പാലിത്തോട്.റോയല്‍ ക്രഷര്‍ എന്ന പോരില്‍ തെക്കേടത്ത് മലയുടെ അടിവാരത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്വാറിയാണ് മണ്ണിട്ടു മൂടി തോടിന്റെ ഗതിമാറ്റിയത്.ഏകദേശം ഇരുപത് അടിയോളം മണ്ണിട്ട് ഉയര്‍ത്തിയാണ് തോട് നികത്തിയിരുക്കുന്നത്.ഇതിന്റെ ഉത്ഭവ സ്ഥാനം ക്വാറിക്കകത്താണ്.ഉത്ഭവ സ്ഥാനത്ത് നിന്നും ഭീമന് കോണ്‍ക്രീറ്റ് പൈപ്പുകളിട്ട് മുകളില്‍ മണ്ണിട്ട് നികത്തിയിരിക്കുകയാണ് മാഫിയ.പൈപ്പുകള്‍ അവസാനിക്കുന്നത് ക്വാറിക്കുള്ളില്‍ തന്നെ നിര്‍മ്മിച്ചിട്ടുള്ള കിടങ്ങിലാണ്.ഇവിടെ നിന്നും ഒരു നീര്ച്ചാല് മാത്രമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്.ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്ന കരിപ്പാലിത്തോട് വെറും നീര്‍ച്ചാലായി അവശേഷിച്ചിരിക്കുകയാണ്.ഒഴുകിയെത്തുന്ന വെള്ളമാവട്ടെ ഉപായോഗശൂന്യമായതും.ക്വാറി ഉത്പന്നങ്ങള്‍ കഴുകിയ വെള്ളമായതിനാല്‍ കുടിക്കാനോ മറ്റു കാര്‍ഷികവൃത്തിക്കോ ഉപയോഗിക്കാനാവാത്ത സാഹചര്യമാണ്.
ഇടതു-വലതു മുന്നണികളുടെ പരോക്ഷമായ പിന്തുണയും ക്വാറി മാഫിയക്കുണ്ട്.നിലവിലെ വാര്‍ഡ് മെമ്പറുടെയും മുമ്പുണ്ടായിരുന്ന മെമ്പറുടെയും സിപിഎം എല്‍സി സെക്രട്ടറിയുടെയും വീട് ഇതിന് പരിസരത്താണെന്നതും കൗതുകമുണര്‍ത്തുന്നു.മെമ്പര്‍മാര്‍ ഇരുവരും തോട് നികത്തലിനെതിരായോ,ക്വാറിക്കെതിരായോ അവര്‍ ഉയര്‍ത്തുന്ന പരിസ്ഥിതി ഭീഷണിക്കെതിരെയോ പ്രതികരിച്ചിട്ടില്ല.മുന്നണികളുടെ ജില്ലാ-പ്രാദേശിക നേതാക്കള്‍ക്കളുടെ വായടപ്പിച്ചതായും പറയപ്പെടുന്നു.ക്വാറിക്കുള്ളിലേക്ക് പ്രദേശവാസികളെയൊ പൊതുപ്രവര്‍ത്തകരെയോ കടത്തി വിടാറില്ല.ഇതിനകത്താകട്ടെ ഒരു പ്രദേശവാസിക്കുപോലും ജോലിയില്ല.അതിനാല്‍ ഇതിനകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തറിയില്ല.ഇരു പഞ്ചായത്തുകള്‍ ഭരിക്കുന്നതാകടെടെ സിപിഎമ്മും.ഇതിനടുത്തുണ്ടായിരുന്ന സിഐടിയു തൊവിലാളികളെയും ക്വാറിയുടമ വിലക്കെടുത്തുവത്രെ.ഇതിന് ഒത്താശ ചെയ്തതാകട്ടെ ഒരു മുന്‍ കോണ്‍ഗ്രസ് ജനപ്രതിനിധിയും.അറുപതോളം ചുമട്ടുകാരണ് ഇവിടെ ഉണ്ടായിരുന്നത്.
പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരാണ് ധോണിയിലും പരിസരത്തും.തൊട്ടടുത്തുള്ള തോട്ടത്തിലേക്കുള്ള വെള്ളംപോലും ഇക്കൂട്ടര്‍ തടഞ്ഞിരിക്കുകയാണ്വില്ലേജ് ഓഫീസ് അധികാരികളും ക്വാറിക്കനുകൂലമായ സമീപനമാണ് ലഭിക്കുന്നതെന്ന് നാട്ടുകാരും ബിജെപിയും ആരോപിക്കുന്നു.കഴിഞ്ഞ വര്‍ഷം താനുള്‍പ്പടെയുള്ള തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ തോട്ടില്‍ പണിയെടുത്തെന്ന് ക്വാറിക്ക് സമീപം താമസിക്കുന്ന ദേവി അവകാശപ്പെടുമ്പോഴും.വില്ലേജിന്റെ രേഖകളില്‍ അത്തരമൊരു തോടില്ലത്രെ.ക്വാറിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ പണംകൊണ്ട് സ്വാധീനിച്ച് നിശബ്ദരാക്കുകയാണ് ഇവരുടെ രീതി.തോട് ഒഴുകിയിരുന്ന സ്ഥാനത്തുള്ള നീര്‍ച്ചാലില്‍ രാസവസ്തുക്കള്‍ കലര്ന്നതിനാല് മീന്‍ ഞണ്ട് തവള തുടങ്ങിയവ ചത്ത് മലരുകയാണ്.ടിപ്പര്‍,ടോറസ്സ് മുതലായവയുടെ സഞ്ചാരം ഏറ്റവും കൂടുതല്‍ അര്ദ്ധരാത്രിയിലാണെന്ന് പരിസരവാസികള്‍ പറഞ്ഞുതോട്ടിലിടാുന്നതിനായുള്ള ഭീമന് പൈപ്പുകള്‍ കൊണ്ടു വരുന്നതും രാത്രികാലങ്ങളിലാണ്.
ധോണി റോഡില്‍ നിന്നും ക്വാറിയിലേക്കുള്ള ഏകദേശം അര കിലോമീറ്റര്‍ വഴിക്കിരുവശവും നിരവധി വിടുകളുണ്ട്.ഇടുങ്ങിയ ഈ വഴിയിലൂടെയാണ് ടിപ്പര്‍ ലോറികളുടെ കുതിച്ചുപായല്‍.ഇതിനാല്‍ വീട്ടിലുള്ളവര്‍ കുട്ടികളെ വിടിന് പുറത്തയക്കാന്‍ പോലും മടിക്കുന്നു.സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ ഓട്ടം പാടില്ലെന്ന നിയമമിരിക്കെ അതൊക്കെ കാറ്റില്‍പറത്തിയാണ് ഇവയുടെ പരക്കം പാച്ചില്‍.പഞ്ചായത്ത് അധികൃതര്‍ മണ്ണ് മാറ്റണമെന്ന് ക്വാറി ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും വില്ലേന്റെ അനുമതിയോടെയാണ് മണ്ണിടുന്നതെന്നാണ് ഇക്കൂട്ടരുടെ മറുപടി.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജലദൗര്‍ലഭ്യം കുറക്കാനായി കുളങ്ങളും തോടുകളും വൃത്തിയാക്കി സൂക്ഷിക്കണമെന്ന നിലപാടില്‍ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ ക്വാറിമാഫിയകള്‍ ഇവയെ വെല്ലുവിളിക്കുകയാണ്.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ ബിജെപി തീരുമാനിച്ചു.ഇതിന്റെ ഭാഗമായി മണ്ഡലം പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ രാമചന്ദ്രന്,പ്രമോദ്,സുരേഷ് വര്‍മ്മ,സുധീര്‍,ഷിജു,വിനു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: