തൃപ്പൂണിത്തുറ: കേരള സംഗീത നാടക അക്കാദമി രാഗസുധയുടെ നേതൃത്വത്തില്‍ നഗരസഭയുടെ സഹകരണത്തോടെ ദേശീയ സംഗീതോത്സവം ലായം കൂത്തമ്പലത്തില്‍ തുടങ്ങി.
അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ചന്ദ്രികാദേവി അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, നഗരസഭാ കൗണ്‍സിലര്‍ വി.ആര്. വിജയകുമാര്‍, സേവ്യര്‍ പുല്‍പ്പാട്, എന്‍. രാധാകൃഷ്ണന് നായര്‍, മധു.പി. തുടങ്ങിയവര്‍ പങ്കെടുത്തു.
അനുരാധ ശ്രീറാം, ശ്രീറാം പരശുറാം എന്നിവരുടെ കര്‍ണാട്ടിക് ഹിന്ദുസ്ഥാനി ജുഗല്ബന്ധിയും നടന്നു. ഇന്ന് വൈകിട്ട് 5.30ന് എം. കെ. തുഷാര്‍, 6.30ന് ശ്രീറാം പ്രസാദ്, രവികുമാര്‍ എന്നിവരുടെ കര്‍ണാടക സംഗീതകച്ചേരി. 27ന് ഗോകുല്‍ ആലങ്ങോടിന്റെ വയലിന് കച്ചേരി, തുടര്‍ന്ന് മൈസൂര്‍ എ.ചന്ദന്‍കുമാറിന്റെ പുല്ലാങ്കുഴല്‍ കച്ചേരി.
28ന് കെ.ജെ.പോള്‍സന്റെ സിത്താര്‍ കച്ചേരി, ഇന്‍ഫാന്‍ മുഹമ്മദ് ഖാന്റെ സരോദ് കച്ചേരി. 29ന്5.30ന് വിവേക് മൂഴിക്കുളം, 6.30ന് അമൃത വെങ്കിടേഷ് എന്നിവരുടെ കര്‍ണാടക സംഗീത കച്ചേരി, 30ന് 5.30ന് അജിത് കെ. സുബ്രഹ്മണ്യന്, 6.30ന് ദത്താത്രേയ വേലങ്കാര്‍ എന്നിവരുടെ ഹിന്ദസ്ഥാനി സംഗീത കച്ചേരി.
ഡിസംബര്‍ ഒന്നിന് വൈകിട്ട് 5.30ന് സമാപന സമ്മേളനം എം.സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ് ചെയര്മാന് സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജിതേഷ് സുന്ദരത്തിന്റെ ഗസല്‍ കച്ചേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: