കാക്കനാട്: ശബരിമല തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് കണക്കിലെ എം.സി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ജില്ല വികസന സമിതി യോഗം. റോഡ് സുരക്ഷ ഫണ്ട് ഇതിനായി വിയോഗിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. അയ്യപ്പ ഭക്തന്മാര്‍ക്കായുള്ള കാലടി ഇടത്താവളത്തിലെ ശുദ്ധജലം വിതരണം കാര്യക്ഷമമാക്കണം.
റേഷന്‍ കാര്‍ഡില്ലാത്ത അര് ഹരായ കുടുംബങ്ങല്‍ക്ക് ലൈഫ് മിഷന് പദ്ധതി പ്രകാരം വീടുകള്‍ അനുവദിക്കണം. മറ്റു ഭൂമികളില്ലാത്ത നിലം മാത്രം കൈവശമുള്ള കുടുംബങ്ങള്‍ക്ക് നിലം നികത്തി വീട് വയ്ക്കാനുള്ള അനുവാദം നല്‍കണം. ഗ്രാമ, നഗര പ്രദേശങ്ങളില്‍ യഥാക്രമം പത്തും അഞ്ചും സെന്റ് നിലം നികത്തി വീട് വയാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ വ്യാപകമായി നിലം നികത്തുന്നത് തടയുകയും വേണമെന്ന് റോജി എം ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
വൈദ്യുബോര്ഡ് ഓഫിസുകളില്‍ നിലവിലുള്ള ബില്ലടയ്ക്കുന്നതിനുള്ള സൗകര്യം ഇ-പേയ്മെന്റ് സംവിധാനം നിര്‍ത്തലാക്കിയിരിക്കുകയാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബില്‍ തുക അടക്കാനുള്ള സൗകര്യം കൂടി നിലനിര്‍ത്തണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: