പാലക്കാട്:മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം കിന്‍ഫ്രയ്ക്ക് നല്‍കുന്നത് മൂലം ഡാം നിര്‍മിച്ചതിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകാണെന്ന് ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ.മാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എം.എല്‍.എ.മാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടത്.
കിന്‍ഫ്രക്ക് 20 എം.എല്‍.ഡി. വെള്ളം നല്‍കാമെന്ന് ജല വിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവുള്ളതിനാലാണ് വെള്ളം നല്‍കുന്നതെന്നും കുടിവെള്ള വിതരണത്തിനായി96 എം.എല്‍.ഡി (മില്യന്‍ ലിറ്റര്‍ പെര് ഡേ) വെള്ളം ജലസേചന വകുപ്പ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നുണ്ടെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഡാമിലെ ജലലഭ്യതയില്‍ കുറവ് വന്നാല്‍ കിന്‍ഫ്രക്ക് കൊടുക്കുന്നത് നിര്‍ത്തിവെയ്ക്കാമെന്ന ധാരണയുമുണ്ട്. എങ്കിലും വരള്‍ച്ച മുന്‍കൂട്ടി കണ്ട് വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പൂര്‍ണമായും തടയണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
മീങ്കര ഡാം റിസര്‍വോയര്‍, കമ്പാലത്തറ പ്രദേശങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും,കാഞ്ഞിരപ്പുഴ ഭാഗത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ത്വരിതപ്പെടുത്തും,അട്ടപ്പാടി മേഖലയില്‍ ജലസേചന വകുപ്പിന്റെ ഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും,മലമ്പുഴ ഡാമില്‍ ‘ഇര്‍മ’യുടെ മത്സ്യ കൃഷി പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കും,ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി പ്രത്യേക പദ്ധതി നിര്‍ദേശം നല്‍കും,പറമ്പിക്കുളം വന്യമൃഗ സങ്കേതത്തിനകത്ത് കൂടി ആനമട വഴിയുള്ള റോഡിന് വന്യമൃഗ സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും,കാട്ടാന ആക്രമണമുള്ള പ്രദേശത്ത് ഫെന്‍സിങ്ങിനുള്ള നടപടി ത്വരിതപ്പെടുത്തും തുടങ്ങിയവയാണ് മറ്റു യോഗ തീരുമാനങ്ങള്‍
തൃത്താലയിലെ വിവിധ പ്രദേശങ്ങളില്‍ ചെങ്കല്‍ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാവശ്യപ്പെട്ട്വി.ടി.ബല്‍റാം എം.എല്‍.എ. അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. കളക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ.മാരായ കെ.കൃഷ്ണന്‍കുട്ടി,കെ.ബാബു,വി.റ്റി.ബല്‍റാം,മുഹമ്മദ് മുഹ്സിന്,വി.എസ് അച്യുതാനന്ദന് എം.എല്‍.എയുടെ പി.എ.എന്‍.അനില്‍കുമാര്‍,ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രതിനിധി പി.ഇ.എ.സലാം,സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്,എ.ഡി.എം എസ്.വിജയന്,ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ:എം.സുരേഷ് കുമാര്‍,ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ.ഫാത്തിമ,മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.മലമ്പുഴ ഡാമിലെ വെള്ളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: