ചെര്‍പ്പുളശ്ശേരി: ഷൊര്‍ണൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം നാളെ മുതല്‍ നാല് ദിവസങ്ങളിലായി മാരായമംഗലം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും.
ഉപജില്ലയിലെ 82 സ്കൂളുകളില്‍ നിന്നായി 3000 ത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. നാളെ രാവിലെ എം.ബി. രാജേഷ് എം.പി. കലോത്സവം ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്മാന് പി.കെ. സുധാകരന് അദ്ധ്യക്ഷത വഹിക്കും. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും.
30ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പി.കെ. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ എന്‍.ഡി. സരേഷ് സമ്മാനദാനം നിര്‍വ്വഹിക്കും. നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിക്കും.
കലോത്സവത്തിനെത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണ സൗകര്യവും നെല്ലായ പള്ളിപ്പടിയില്‍ നിന്ന് സ്കൂളിലെത്താന്‍ യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയതായും സംഘാടകരായ നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി, എം.പി. ശിവശങ്കരന്, ഇ. ശിവദാസ്, എ. രമേശ്, കെ. മുഹമ്മദ് കുട്ടി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: