പള്ളുരുത്തി: പള്ളുരുത്തി എസ്.എന്‍ ജംങ്ഷനു സമീപം അനധികൃതമായി പാടശേഖരം നികത്തുന്ന സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് തേടി.
പള്ളുരുത്തി രാമേശ്വരം വില്ലേജ് അതിര്‍ത്തിയിലെ ഇന്ദിരാഗാന്ധി റോഡിനു സമീപമാണ് രണ്ടേക്കറോളം വിസ്തൃതിയുള്ള പാടശേഖരം ഭൂമാഫിയയുടെ നേതൃത്വത്തില്‍ നികത്തുന്നത്. സിപിഎമ്മുള്പ്പടെയുളള രാഷ്ട്രീയ പാര്ട്ടിക്കാര് സംഭവത്തെ എതിര്ക്കാതിരുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന പ്രചരണവും വ്യാപകമായി.
ഇതിനിടയില്‍ നികത്തല്‍ ജോലികള്‍ക്കായി എത്തിയ രണ്ടു ലോറികള്‍ നാട്ടുകാര്‍ പിടിച്ചെടുത്ത് പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും നടപടികളൊന്നുമെടുക്കാതെ ലോറികള്‍ വിട്ടയച്ചു.
സംഭവത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ മട്ടാഞ്ചേരി സെക്രട്ടറി കെ. പ്രഭാകരന് മുഖ്യമന്ത്രിക്കും, വകുപ്പു മന്ത്രിക്കും പരാതി നല്‍കിയിരുന്നു. നികത്തിയ ഭൂമിപുനരുജ്ജീവിപ്പിച്ച് കൃഷി നടത്തുവാന്‍ അനുയോജ്യമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: