പാലക്കാട്:കാലഹരണപ്പെട്ട പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കി നിശ്ചയിക്കണമെന്നും തമിഴ്നാടിന് ഒത്താശ ചെയ്ത കേരളത്തിലെ ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന് ചിറ്റൂര്‍ എംഎല്‍എ കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന സിബിഐ അന്വേഷിക്കണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.ആര്.മുരളിധരന് പറഞ്ഞു.
കരാര്‍ പുതുക്കുന്നതിന് തുടര്‍ പ്രക്ഷോപ പരിപാടികള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷകമോര്‍ച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷക മോര്‍ച്ച് ജില്ലാ പ്രസിഡന്റ് കെ.ശിവദാസ് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്,കെ.ജി.പ്രദീപ് കുമാര്‍,സി.പ്രഭാകരന്,എ.സി.മോഹനന്,സി.മണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: