കൊച്ചി: ഗിന്നസ് ലിംക്കബുക്കുകളില് ഇടം നേടിയ തിരുവാതിര അദ്ധ്യാപിക മാലതി മേനോനെ സംഘകലാവേദി ആദരിക്കുമെന്ന് ചെയര്മാന് മൊയ്തീന്‍ഷാ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘകലാവേദി ജില്ലാ കമ്മറ്റി രൂപീകരണവും സ്റ്റേജ് കലാകാരന്മാരുടെ സംഗമവും നടക്കുന്ന 26ന് ശിക്ഷക് സദന് ഹാളില്‍ ഉച്ചയ്ക്ക് 2 നാണ് ആദരിക്കല്‍ ചടങ്ങ്. സംഘടനയുടെ സംസ്ഥാന വൈസ് ചെയര്മാന് യതികുമാര്, ജനറല്‍ സെക്രട്ടറി കെ.വി. ഷാജാഹാന്‍, ട്രഷറര്‍ ജിജ സുരേന്ദ്രന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി വെണ്മണി രാജു, ഖാദര്‍ മൊയ്തു എന്നിവര്‍ പങ്കെടുക്കും. കലാകാരന്മാരുടെ ക്ഷേമത്തിനും പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടി സംവിധായകന് രാജസേനന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്നിനാണ് സംഘകലാവേദി രൂപീകരിച്ചത്. നടി ശാരദ, കുമ്മനം രാജശേഖരന്, ഡോ.എം.എം. ബഷീര്‍, സയ്യദ്ഹാഷിംബാദുഷാതങ്ങള്, മാലതി, ജീവമോഹന് എന്നിവരാണ് സംഘടനയുടെ രക്ഷാധികാരികള്‍. മൊയ്തീന്‍ഷാ, കെ. വി. ഷാജാഹാന്‍, ജിജി സുരേന്ദ്രന്, ജീവമോഹന്, ഖാദര്‍ മൊയ്തു, സുബാഷ് ചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: